ഇനിയാകുമോ
ഇനിയാകുമൊ
പിറന്നൊരീ മണ്ണിൽ
ഇനി പിറക്കുമോ
കൊഴിഞ്ഞ പൂക്കളോ
വിരിഞ്ഞിടുമോ വീണ്ടും
പൊലിഞ്ഞ സ്വപ്നങ്ങൾ
ഇനിയും സത്യമാകുമോ
പുനർജനിക്കുമോ
പുതുമഴയുടെ മണ്ണിൻ ഗന്ധം
കാലം കാട്ടുമീ വികൃതികളൊക്കെ
കാണാതിരിക്കുവാനാകുമോ
പിറന്ന വാക്കുകള്ളും
തൊടുത്ത അമ്പും
തിരികെയെടുക്കാനാകുമോ
ഉടഞ്ഞു ചിതറിയ നിലക്കണ്ണാടി
വീണ്ടും ഒന്നു ചേരുമോ
കഴിഞ്ഞ നിമിഷങ്ങളൊക്കെ
കൈപിടിച്ചു തിരികെ
കൊണ്ടുവരാനാകുമോ
കാലപ്രവാഹമേ ഇനി
എത്ര നാൾ ഇങ്ങനെ നീ
തുടരുമെന്നറിയില്ലല്ലോ
ജീ ആർ കവിയൂർ
21 04 2023
Comments