വർഷിണി (ഗസൽ)

വർഷിണി (ഗസൽ)

ഋതുരാഗ വസന്തം തേടും 
കോകില സംഗീതമേ 
മനസ്സിൻ വർണ്ണം തീർക്കും
അമൃതവർഷിണിയായ്
നീ മാറുന്നുവോ !!

ചിത്രാംബരിയായ്
ആരോണ അവരോഹണം 
തീർക്കുയെന്നും പ്രിയ രാഗമേ  !

സ ഗ മ പ നി സ 
സ നി പ മ ഗ സ 

മൗനാനു രാഗത്തിൻ
മാസ്മരികതയാൽ
പെയ്തൊഴിഞ്ഞു 
ആനന്ദം പകരുന്നുവല്ലോ ?!

ഋതുരാഗ വസന്തം തേടും 
കോകില സംഗീതമേ 
മനസ്സിൻ വർണ്ണം തീർക്കും
മഞ്ജു ഹർഷമായ്
കുളിരേകുന്നുവല്ലോ .!

സ ര പ മ പ ന (d) ന സ 
സ' ന പ മ ര ഗ~ മ ര സ

താൻസൻ തൻ സംഗീതമായ്
മേഘമൽഹാറായും 
മാറുന്നുവല്ലോ നീ..

ഋതുരാഗ വസന്തം തേടും 
കോകില സംഗീതമേ 
മനസ്സിൻ വർണ്ണം തീർക്കും
അമൃതവർഷിണിയായ്
നീ മാറുന്നുവോ ?!

-------- -------- ------------ -------------

(ഇതിൻ്റെ ആദ്യ പകുതി വരെ അമൃത വർഷിണി രാഗവും പിന്നെ ഹിന്ദുസഥാനി രാഗം മേഘ മൽഹാർ ആയി പാടാൻ ഉദ്ദേശിച്ച് എഴുതിയത് )

ജീ ആർ കവിയൂർ
29 04 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “