സപ്തർഷികൾ

സപ്തർഷികൾ 

ബ്രഹ്മദേവൻ തൻ 
മാനസപുത്രരാം 
മരീചി , അത്രി
അംഗിരസ്സ് , പുലഹൻ 
പുലസ്തൃൻ ,ക്രതു 
വസിഷ്ഠൻ എന്നു
സപ്ത ഋഷികളെ നിങ്ങൾക്കു 
പ്രണാമം പ്രണാമം പ്രണാമം 

ബ്രഹ്മാവിന്റെ മനസ്സിൽ നിന്നും
 ജന്മം കൊണ്ടു മരീചി മഹർഷി. 
ധ്യാനത്തിൽ നിപുണനും 
ആത്മീയ ഊർജ്ജമുള്ളവനും 
സ്വപത്നി ധർമ്മവ്രതയ്ക്ക് 
നൽകിയ ശാപത്താൽ 
അവൾ ഒരു ശിലയായ്
ഇന്നും പൂജിക്കപ്പെടുന്നുവല്ലോ 
ത്രിമൂർത്തികളെ ആരാധിച്ചവനെ
ഭജിക്കാം സ്മരിക്കാം 
"ഓം ശ്രീ ഋഷി മരീചി നമഹ "
"ഓം മാതാ ധർമ്മ വ്രത നമഹ"

സ്വയംഭുവ മന്വന്തരത്തിൽ 
ബ്രഹ്മാവിന്റെ കണ്ണിൽ നിന്നും 
അത്രിയുണ്ടായ്
ദക്ഷന്റെ പുത്രിയായ  
അനസൂയല്ലോ മുനി പത്നി 
ഈ ദമ്പതികൾക്ക് ത്രിമൂർത്തികളുടെ പ്രാർത്ഥനയാൽ 
പുത്രരാം സോമൻ , ദത്താത്രേയൻ ,
ദുർവാസാവ് എന്നിവർ പുത്രരായി ലഭിച്ചുവല്ലോ 
"ഓം ശ്രീ ഋഷി അത്രി നമഹ "
"ഓം മാതാ അനസൂയ നമഹ"

ബ്രഹ്മാവിന്റെ മുഖത്ത് നിന്നും
അഗ്നി കന്യകയുടെ 
ഗർഭത്തിൽ പിറന്നവനാം 
അംഗിരസ്സ് അല്ലോ 
അഥർവ്വ മുനിയും ചേർന്ന് 
അഥർവ്വവേദം രചിച്ചത് എന്നറിയുക
അർജ്ജുനൻ്റെജനന സമയത്തും
 ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നുവല്ലോ
ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. 
ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും 
ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നുവത്രെ

"ഓം ശ്രീ ഋഷി അംഗിരസ്സായ നമഹ "
"ഓം മാതാ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ നമഹ"

ബ്രഹ്മാവിൻെറ നാഭിയിൽ നിന്നുമല്ലോ 
പുലഹ ഋഷിയുടെ ജനനം. 
സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ  ബ്രഹ്മാവു സൃഷ്ടിച്ച പത്ത് പ്രജാപതികളിൽ ഒരാളല്ലോ
കർഷമ പ്രജാപതിയുടെയും ദേവഹൂതിയുടെയും മകൾ ഗ്യാതിയെ അദ്ദേഹം വിവാഹം കഴിച്ചുവെന്നും കർമ്മശ്രേഷ്ഠ, വരേയാംസു, സഹിഷ്ണു എന്നീ കുട്ടികളുണ്ടായി

"ഓം ശ്രീ ഋഷി  പുലഹായ നമഹ "
"ഓം മാതാ ഗ്യാതിയെ നമഹ"

ബ്രഹ്മാവിന്റെ ചേവിയിൽ നിന്നും
ജനിച്ച കുട്ടിയല്ലോ പുലസ്തൃൻ 
കർധമ പുത്രിയായ 
ഹവിർഭൂവിനു പുലസ്തൃ മഹർഷിയിൽ 
ജഡരാഗ്നിയുടെ അവതാരമായ 
അഗസ്തൃനും വിശ്രവസ്സും ജനിച്ചു ഇവരിൽ 
വിശ്രവസ്സിനു ഇഡ വിഡയെന്ന ഭാര്യയിൽ 
കുബേരനും കൈകസിയിൽ രാവണനും 
കുംഭകർണ്ണനും വിഭീഷണനും 
ശൂർപണകയും ജനിച്ചു 
പുലസ്തൃനല്ലോ ഗോവർദ്ധന പർവ്വതത്തെ 
എടുത്തു കാശിയിലേക്ക് പുറപ്പെട്ടു 
ഭാരം താങ്ങാൻ ആവാതെ വരാജയാംവൃന്ദാവനത്തിൽ 
താഴത്തു വെക്കേണ്ടി വന്നുവല്ലോ

"ഓം ശ്രീ ഋഷി  പുലസ്തൃനായ നമഹ "
"ഓം മാതാ ഹവിർഭൂവായ നമഹ"


ബ്രഹ്മാവിന്റെ ഇടതു കണ്ണിൽ നിന്നും ജന്മം കൊണ്ടു 
കർധമപുത്രിയായ ക്രിയക്ക്
ക്രതു മഹർഷിയിൽ 
ബ്രഹ്മ തേജസോടുകൂടിയ 
ബാലാഖിലൃമാർ
അറൂപതിനായിരം പുത്രന്മാരായി ഭവിച്ചു 
ഗ്രീക്ക് ദേവനായ ശക്തിയുടെ പര്യായമായ 
കാർസ് എന്ന് അറിയപ്പെടുന്നു 

"ഓം ശ്രീ ഋഷി ക്രതു നമഹ "
"ഓം മാതാ ക്രിയായ നമഹ"

ബ്രഹ്മാവിന്റെ പ്രാണനിൽ നിന്നും ജനിച്ചു
വസിഷ്ടനും ഊർജ്ജയെന്ന പത്നിയിൽ 
ചിത്ര കേതു , സുരോചിസ് , വിരജൻ ,
മിത്രൻ , ഉൽബണൻ , വസുഭുദൃാനൻ
ദൃുമാൻ എന്നെ ഏഴു പുത്രന്മാരും ജനിച്ചു 
ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലമെഴുതുകയും
പശുവായ കാമദേനവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ടന്റെ സ്വന്തമായിരുന്നു  

"ഓം ശ്രീ ഋഷി  വസിഷ്ടായ നമഹ "
"ഓം മാതാ ഊർജ്ജയെ നമഹ"

സപ്തക്ഷിമാരുടെ നാമത്തിൽ ഗോത്രങ്ങളുമായും നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു 
ഏഴു നാല് ഇരുപത്തിയെട്ടുയെന്നു ഒന്നു എണ്ണുന്നു 

ജീ ആർ കവിയൂർ





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “