ദിവാ സ്വപ്ന ദംശനം

ദിവാസ്വപ്നദംശനം 

നിദ്രയകന്നൊരു രാവിലായ്
നിഴലായി വന്നു നിന്നു 
കവിതയവളരികിലായ്
ചുരന്നുതന്നു!

വിരൽത്തുമ്പിലൂടെ 
മനമറിയാതെ 
ജൈത്രയാത്ര തുടരുമ്പോൾ 
ക്ഷീണമേറിയകായം 
പട്ടുപോകുന്നിതാ! 

ചേമ്പിലത്താളി-
ന്നുച്ചിനിൽക്കും
സൂര്യകിരണങ്ങളുടെ
താപത്താലറിയാതെ 
കണ്ണുകള്‍ക്കൂമ്പിയടഞ്ഞു, 
ഉറക്കത്തിലേക്കുവഴുതി.
 
ദിവാസ്വപ്നത്തിലായ്
കണ്ടൂ ദേഹമത്, 
ദേഹിയകലുവാ-
നൊരുങ്ങുന്നു! പരകായപ്രവേശം നടത്തുന്നതറിഞ്ഞു
പെട്ടെന്നുമിഴികൾ തുറന്നു.
 
അരികത്തിരിക്കും 
ദൂരഭാഷിണിയലറിവിളിച്ചു 
ആരായിരിക്കുമങ്ങേ
തലയ്ക്കൽ?

ജീ ആർ കവിയൂർ 
01 04 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “