Posts

Showing posts from March, 2023

जब से तू ने मुझे दीवाना बना रक्खा है ഹക്കീം നാസിറിൻ്റെ ഗസൽ പരിഭാഷ

जब से तू ने मुझे दीवाना बना रक्खा है  ഹക്കീം നാസിറിൻ്റെ ഗസൽ പരിഭാഷ  നീയെന്നെ ഭ്രാന്തനാക്കിയത് മുതൽ,  കൂടെയുള്ള ഓരോരുത്തരും  എന്നെ കൈകളിൽ സൂക്ഷിച്ചു,  അവന്റെ ഹൃദയം പോലും  സ്നേഹത്താൽ കഠിനമായിരിക്കണം,  പേരു ആരുടെ ഒക്കെ കല്ലുകളിൽ എഴുതപ്പെട്ടിരിക്കുന്നുവോ  കല്ലുകൾ എന്തേ എൻ്റെ തലയിൽ  പതിക്കുന്നുവോ മഴപോലെ  ഒരിക്കൽ ഞാൻ എന്റെ ദൈവത്തെ കാത്തു,  ഇപ്പോൾ എൻ്റെ ലോകവും ഒരു കാഴ്ചയാണ്,  ജീവിതത്തിന്റെ കയ്പ്പ് പോലും  നീ എന്നെ പ്രണയിക്കുകയും  കരയിപ്പിക്കുകയും ചിരിപ്പിക്കുകയും  ചെയ്‌തിട്ടുണ്ടോ വേദനകളെ കുടിച്ചു തീർത്തു  സഹിച്ചു സന്തോഷിച്ചു ഈശ്വരൻ്റെ  തന്നൊരു സന്തോഷത്താൽ  രചന ഹക്കീം നാസിർ  ഗസൽ പരിഭാഷ  ജീ ആർ കവിയൂർ 26 03 2023

അലാറമടിക്കാത്ത ദിവസംകവിത സമാഹാരം രചന ചാരുമ്മുട് വത്സലകുമാരി പഠനം ജീ ആർ കവിയൂർ

അലാറമടിക്കാത്ത  ദിവസം കവിത സമാഹാരം.  രചന ചാരുമ്മുട് വത്സലകുമാരി. പഠനം : - ജീ ആർ കവിയൂർ പേരു പോലെ അന്വർത്തമാണ് പുസ്തകത്തിന്റെ അലാറം അടിക്കാത്ത ദിനങ്ങൾ കൊറോണക്കാലത്തെ അടച്ചിരിപ്പിൽ നിന്നും എഴുതിക്കൂട്ടിയ നിറയെ കവിതകൾ വിഷയം കൊണ്ട് വേറിട്ട് നിൽക്കുന്നു വൃത്തത്തിന് അല്ല അർത്ഥത്തിലാണ് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത് ഏതാണ്ട് 51 കവിതകൾ കൊണ്ടൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ട്,  ഗുരുദേവനേയും മാതാപിതാ ഗുരു ദൈവം എന്ന ആശയങ്ങളെ മുൻനിർത്തിയും കവിത വിരിയുന്ന നേരത്തെ കുറിച്ചുള്ള പ്രതിപാദ്യവും അടച്ചിരിപ്പിന്റെ  നാൾവഴികളിൽ അകലം സൃഷ്ടിച്ചിരുന്ന പലതിനേയും സമയമില്ല എന്ന് കരുതി വെച്ചിരുന്നതൊക്കെ സായത്വം ആക്കാൻ മുതിർന്ന വിഷയങ്ങളെക്കുറിച്ച് അകലം വന്ന നാളുകളെ കുറിച്ച് കൊറോണ കാലത്തെക്കുറിച്ച് വർണ്ണിക്കുന്ന കവിതയും സമാന്തരം ആയി കിടക്കുന്ന ലംബം ഇല്ലാത്ത നീളുന്ന റെയിൽവേ പാലത്തിലൂടെ ചിന്തകളെ കടത്തിക്കൊണ്ടു പോകുന്ന കവിത പാളത്തിനും ബോഗിക്കിമിടയിൽ സല്യൂട്ട് എന്ന കവിതയിലൂടെ തന്റെ വ്യാകുലതകൾ,  അതിർത്തി കാക്കുന്ന സൈന്യത്തിനെ കുറിച്ച് ചിന്തിക്കുന്ന കവിയുടെ ആ കവിതയ്ക്ക...

മീന ചൂടിലും.. ഗാനം

മീന ചൂടിലും.. ഗാനം  മീന ചൂടിലുരുകും മനസ്സിന്നു കുളിരേകും നിൻ ചിന്തകളാലേ മരുവുന്നുയീ  വേദനയിലും    കാണുന്നു നിന്നെ നിത്യം  കനവിലായ് ഓമലേ  കണ്ണു തുറക്കുമ്പോഴേക്കും  കടന്നകന്നു നീ പോകുന്നുവല്ലോ  ഓർമ്മകളായിരമിന്നും  ഓളം തള്ളുന്നു എൻ ജീവിത  ഓടം മറിയാതെ പായുന്നു  ഒന്നിനു നീ വന്നെങ്കിലെന്നു വല്ലാതെ ആശിച്ചു പോകുന്നുവല്ലോ  ജീ ആർ കവിയൂർ  23 03 2023

നീ പാടിയ പാട്ടിന്റെ ( ഗസൽ )

നീ പാടിയ പാട്ടിന്റെ ( ഗസൽ ) നീ പാടിയ പാട്ടിന്റെ  പല്ലവി കെട്ടയെൻ  മനം വല്ലാതെ  അലിഞ്ഞു പോയി  അറിയാതെ ഞാൻ  നിന്നെയെൻ അകതാരിൽ  പ്രതിഷ്ഠിച്ചു പോയി  എന്തെന്നില്ലാത്തൊരു അഭിനിവേശം  അതിനെന്തു പേരുവിളിക്കും  പ്രണയമെന്നോ അതോ പ്രേമം എന്നോ  അറിയില്ല സഖി  അറിയില്ല  അറിയില്ല സഖി അറിയില്ല  ജീ ആർ കവിയൂർ  24 03 2023

നിൻ മിഴി കോണിലായ് ( ഗസൽ )

നിൻ മിഴി കോണിലായ് ( ഗസൽ ) നിൻ മിഴി കോണിലായ് മിന്നി മറയുന്ന മധുര നോവ്  കണ്ടു ഞാൻ എഴുതി വിരഹത്തിൽ ചാലിച്ച് ഗസലിൻ വരികളെൻ  ഹൃദയത്തിൻ പുസ്തകത്താളിൽ ആയി  ചെഞ്ചോര കൊണ്ടു കുറിച്ചുവെച്ചു  പാടുവാനാവാത്ത ഈരടികൾ  മൂളി മൂളിയകന്നു ഒരു ഭ്രമര  മാനസനായ് മാറിയല്ലോ  വേദികളിൽ നിന്നും വേദികളിലേക്ക് പോകുന്നേരം പരതി നിൻ  സാമീപ്യത്തിനായ് സഖീ സഖീ സഖിയെ  നിൻ മിഴി കോണിലായ് മിന്നി മറയുന്ന മധുര നോവ്  കണ്ടു ഞാൻ എഴുതി വിരഹത്തിൽ ചാലിച്ച് ഗസലിൻ വരികളെൻ  ഹൃദയത്തിൻ പുസ്തകത്താളിൽ ആയി  ചെഞ്ചോര കൊണ്ടു കുറിച്ചുവെച്ചു  ജീ ആർ കവിയൂർ  25 03 2023

കൊടുങ്ങല്ലൂരമ്മേ

കൊടുങ്ങല്ലൂരമ്മേ (2) കൊടിയ ദുഃഖങ്ങളകറ്റുവോളെ  കൊടുവാളെടുത്ത്  കോമരങ്ങളാടുന്നു നിൻ നടയിൽ   എന്നിലെ ചാപല്യമാം  ചാമുണ്ടനെ നിഗ്രഹിച്ച്  ആത്മബലമെകി  ജന്മ സാഫല്യ മേകണേ കൊടുങ്ങല്ലൂരു വാഴും അമ്മേ  കൊടുങ്ങല്ലൂരമ്മേ (2) കൊടിയ ദുഃഖങ്ങളകറ്റുവോളെ  കൊടുവാളെടുത്ത്  കോമരങ്ങളാടുന്നു നിൻ നടയിൽ   മനസാം ക്ഷേത്രത്തിൽ മാനവേശ്വരി മായെ മരുവുക നിത്യം  മഹാ കാളി ശ്രീ  കുരുംബ ഭഗവതി  കൊടുങ്ങല്ലൂരമ്മേ (2) കൊടിയ ദുഃഖങ്ങളകറ്റുവോളെ  കൊടുവാളെടുത്ത്  കോമരങ്ങളാടുന്നു നിൻ നടയിൽ   ജീ ആർ കവിയൂർ 25 03 2023

जब से तू ने मुझे दीवाना बना रक्खा हैഹക്കീം മാസറുടെ ഗസൽ പരിഭാഷ

जब से तू ने मुझे दीवाना बना रक्खा है ഹക്കീം മാസറുടെ ഗസൽ പരിഭാഷ എപ്പോൾ മുതൽ നീ എന്നെ ഭ്രാന്തനായി മാറ്റിയില്ലേ കൂടെ ഒരാളെ കൈവെള്ളയിൽ ഉയർത്തി വച്ചിരിക്കുന്നുവല്ലോ അവളുടെ ഹൃദയത്തിലും പ്രണയത്തിൻ നോവ് കടന്നു പോയിരിക്കുമല്ലോ പ്രണയമെന്ന പേരു ഒരുക്കി വെച്ചിരിക്കുന്നത് ശിക്ഷയായി മാറുമല്ലോ കല്ലുകളെ എൻ്റെ തലയിൽ എന്തിന് പെയ്തിറങ്ങുന്നു ഞാനും ഒരു വേള നിന്നെയും എൻ്റെ ഈശ്വരനായി കരുതിയിരുന്നതല്ലേ ഇപ്പോഴെൻ്റെ ജീവിതവും തമാശയായ് മാറിയല്ലോ നീ എന്തായി കരുതിയത് പ്രണയത്തിലായി നിത്യവും നീ ചിരിച്ചു കൊണ്ട് കുടിച്ചു തീർക്കുക ദുഃഖങ്ങളെ കൂട്ടുകാരിയായ് വേദനകളെ സഹിക്കാൻ ഈശ്വരനും ഒരു സന്തോഷം തരുന്നുണ്ടല്ലോ രചന ഹക്കീം നാസർ ഗസൽ പരിഭാഷ ജീ ആർ കവിയൂർ 24 03 2023

എന്റെ അസ്ഥിത്വം

എന്റെ അസ്ഥിത്വം  ഞാനൊരു തടാകമല്ല  ഞാനൊരു പുഴയുമല്ല  ഒഴുകും നദികളിലുണ്ട്  ഏറെ ഞാനെന്നും ഇല്ലൊരിക്കലും തടയണയായ് തടസ്സമാവാനൊരുക്കമല്ലൊരിക്കലും  അരികുചേർന്ന് ഒഴുകാനാണ് ആഗ്രഹം  ഞാനൊരു പനിനീർ പുഷ്പമല്ല  പിന്നെ താമരയോ അല്ലേയല്ല  ഉണങ്ങിയാലും സുഗന്ധമെറെയുണ്ട്  എനിക്ക് മരണമില്ല  രാവും അല്ല പകലുമല്ല  ഞാനൊരു സന്ധ്യയാണ്  രണ്ടു സമയങ്ങളെയും  ഒന്നിപ്പിക്കുന്നു ചുണ്ടുകളിൽ ചായയുടെ സ്വാദായ് ചേർന്നുനിൽക്കുന്നു   സൂര്യനുമല്ല ചന്ദ്രനുമല്ല  കേവലമൊരു പ്രകാശകിരണമാണ്  സ്വർണ്ണ വർണ്ണമോ വെള്ളി നിറമോയല്ല പിന്നെയോ ഒരു പ്രകാശ ധാരയായി നിലകൊള്ളുന്നു  ഒരു സ്വർണ കലശമോ  ഒരു വെള്ളി കിണ്ണമോയല്ല  ഞാനൊരു മൺകുടമല്ലോ  തുള്ളി തുള്ളിയായി പലരുടെയും ദാഹത്തിന്റെ അറുതിയിലും  തൃഷ്ണയിലും നിറയുന്നു  ഞാനൊരു നിശബ്ദതയല്ല ഞാനൊരു ആരവവുമല്ല  കേവല ഒരു മധുരമാണ്  മറ്റുള്ളവരുടെ വിചാരങ്ങളിൽ അലിഞ്ഞുചേരുന്നു ഏവരുടെയും ആചാരങ്ങളുടെയും വിചാരങ്ങളുടെയും നിഴലായി തുടരുന്നു  ജീ ആർ കവിയൂർ  24 03 2023

നിൻ്റെ മൗനം

നിൻ്റെ മൗനം ഒരു പുരുഷന് സാഹചര്യത്തേക്കാൾ ആഴത്തിൽ പ്രണയിക്കാനാവും  ആരോ എന്നോട് ചോദിച്ചു  ജീവിതത്തിന്റെ വിലയെപ്പറ്റി  അപ്പോൾ എനിക്ക് ഓർമ്മ വന്നു  നിന്റെ മൃദുലമായ പുഞ്ചിരി  പിണക്കവും പരിഭവങ്ങളും  പറയുവാൻ ആവുകയുമില്ല  അങ്ങാഴത്തോളം ജ്വലിച്ചിരുന്നു  സമയാനുസരണം മാറുക അല്ലെങ്കിൽ സമയത്തിനെ തന്നെ മാറ്റുവാൻ പഠിക്കുക  സമ്മർദ്ദങ്ങളെ പഴി പറയാതിരിക്കുക  ഏതു പരിസ്ഥിതിയിലും ജീവിക്കാൻ ശ്രമിക്കുക  പ്രണയമായിരുന്നില്ലെങ്കിൽ പറയണമായിരുന്നു ,നിന്റെ ഒരു മൗനം  എന്റെ ജീവിതം തന്നെ തിരിച്ചു മറിച്ചുവല്ലോ  അല്ലയോ ജീവിതമേ എനിക്കിത്രയേ ആഗ്രഹമുള്ളൂ  നിന്റെ സാമീപ്യം എപ്പോഴും ഉണ്ടായിരിക്കണം  ജീവിതത്തിനൊരു അവസാനമുണ്ടാവാതെയിരിക്കണം  ജീ ആർ കവിയൂർ  23 03 2023

മാലയകറ്റുക അമ്മേ

സഹസ്രനാമ ധ്വനികളുടെ  ലയത്തിലായ് ശ്രീചക്രത്തിലമരും  മൂകാംബികേ ദേവി നിൻ മുന്നിൽ നിൽക്കുമ്പോൾ ഹൃദയദളങ്ങളിൽ  നിന്നുമുയരും മന്ത്രങ്ങളിൽ നിന്നും  നിന്നെക്കുറിച്ച് പ്രകൃതിച്ചിട്ടും കൊതി തീരുന്നില്ലല്ലോയമ്മേ  ഹഹ സകല ഗുണനിധേ സർവ്വേശ്വരി  മഹാമായേ മാലുകളകറ്റുക നീ നിത്യം  ജീ ആർ കവിയൂർ  23 03 2023

അമ്മേ അമ്മേ

അമ്മേ അമ്മേ അമ്മേ  അമ്മേ നീ വിളിച്ചാൽ  മാത്രമല്ലാതെ നിന്നരികിൽ വാരാൻ ആവുകയുള്ളല്ലോ ഭക്തിയോടെ നിന്നരികിൽ നിൽക്കും നേരം വല്ലാത്തൊരു അനുഭൂതി അമ്മേ നീ അല്ലാതെ ഇല്ലൊരു ശരണം അമ്മേ  സൗപർണിക തീരനിവാസിനി സൗഖ്യം നൽകുവോളെ മൂകാംബിക അമ്മേ  " ഓം സർവ ചൈതന്യ രൂപാം താം ആദ്യം വിദ്ധ്യാ ച രൂപിണി ബുദ്ധി0 യോനാ പ്രചോതയാത്"" ജീ ആർ കവിയൂർ 22 03 2023

അമ്മേ അമ്മേ ശരണം

അമ്മേ അമ്മേ  മോഹങ്ങളും സ്വപ്നങ്ങളും മലരണിയും നിന്നെ ഭജിപ്പവരുടെ അമ്മേ കൊല്ലുരിലമരും ഭദ്രേ ഭയനാശിനി അമ്മേ ശരണം ശരണം ശരണം ശരണം സൗപർണിക തീരവാസിനി സൗഭാഗ്യ ദായിനി സർവ രക്ഷാകരി  സാരസാക്ഷി സന്താപനാശിനി സകലർക്കും ശക്തി നൽകുവോളെ  അമ്മേ കൊല്ലുരിലമരും ഭദ്രേ ഭയനാശിനി അമ്മേ ശരണം ശരണം ശരണം ശരണം നീതന്നയല്ലോ ചോറ്റാനിക്കരയിലും കൊടുങ്ങല്ലൂരിലും ചെങ്ങന്നൂരിലും കടാക്ഷമേകുന്നു ഭക്തർക്കായ് അമ്മേ കൊല്ലുരിലമരും ഭദ്രേ ഭയനാശിനി അമ്മേ ശരണം ശരണം ശരണം ശരണം  ജീ ആർ കവിയൂർ  22 03 2023     

അമ്മേ! ദേവീ

അമ്മേ! ദേവീ അമ്മേ, നീതന്നെയല്ലോ മഹാകാളിയും ലക്ഷ്മിയും  സരസ്വതിയും  കൊല്ലൂരിലമരുമമ്മേ! ശിവശക്തിസംഭവേ  ഐകരൂപിണീ, ഐശ്വര്യദായിനീ, ശ്രീചക്രനിവാസിനീ, ശ്രീയെഴുമംബികേ, മൂകാസുരനിഗ്രഹകാരിണീ! കുടജാദ്രിതന്നിലായമരുന്ന ദേവീ കുടികൊള്ളുമെൻ മനതാരിലായ് നീ. അമ്മേ പാദാരവിന്ദങ്ങളിലെൻ മനം അക്ഷരപ്പൂവുകളർപ്പിച്ചിടുന്നേൻ; നിത്യമായ് നിൻനാമമന്ത്രത്താലർച്ചന ചെയ്യുവാൻ ശക്തിയേകീടണേയമ്മേ! ജീ ആർ കവിയൂർ 20 03 2023

ചിന്തുന്ന ചിന്തകൾ

ചിന്തുന്ന ചിന്തകൾ എഴുതാതെ പോയതാം, ഏടുകളിൽ ഞാൻ എഴുതട്ടെയൊഴുകുന്ന ചിന്തകളൊക്കെയും! എളുതല്ല ജീവിതയാത്രയി- ലെങ്ങാണ്ടോനിന്നു നാം വന്നെങ്ങോ നീങ്ങി മറഞ്ഞിടുന്നോർ! ഏറാത്ത കീറമാറാപ്പതും പേറി ഏണിപ്പടികളിൽനിന്നു വഴുതിയൊ- രേണിലായ് തട്ടിത്തടഞ്ഞുവീണെന്നാലും പിന്നെ- യെണീറ്റു നടക്കുന്നു നമ്മൾ. ഏലം വലിക്കുന്നല്ലോ; എക്കിട്ടമൊപ്പം വരുന്നുവല്ലോ, എന്നെങ്കിലുമെത്തും ഏഷണിക്കും ഭീഷണിക്കുമപ്പുറത്ത് ഏഴ് സാഗരത്തിനപ്പുറം ഏതു സ്വരവും കേൾക്കാത്തതിനപ്പുറം എന്തിനിത്രക്കൊടും ചിന്തയെൻ ചിത്തമേ?  ജീ ആർ കവിയൂർ 20 03 2023

ജീവിത പുസ്തകത്തിൽ

ജീവിത പുസ്തകത്തിൽ  ജീവിതം എന്ന പുസ്തകങ്ങളിൽ  നിറം മങ്ങിയ താളുകളിലായ് പുഞ്ചിരി മായാതെ കിടക്കുന്ന  സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും  കണ്ണുനീരാൽ നനഞ്ഞുമായും  അക്ഷരങ്ങളുടെ കരച്ചിലുകളും   എഴുതാതെ വിട്ടപുറങ്ങളിൽ  എഴുതപ്പെടാനനുള്ള വ്യഗ്രതകളും  ഒന്നു കൂട്ടിക്കിഴിച്ചു നോക്കുകിൽ എല്ലാം വെറും നഷ്ടങ്ങളുടെ  ശിഷ്ടമില്ലാത്ത കണക്കുകളല്ലോ  ജീവിതമെന്ന പുസ്തകങ്ങളിൽ  നിറം മങ്ങിയ താളുകളിലായ് ജീ ആർ കവിയൂർ  20 03 2023

ഇത് ഭാരമോ...

ഇത് ഭാരമാ.... "ജയ ജയ കേശവ ജഗൻനാഥാ ഹരേ ജന്മ ദുഃഖ നാശകനെ ശരണം ശരണം  ഹരേ കൃഷ്ണ ഹരേ കൃഷ്ണ.".... ഓ കരുണാകരാ ജഗത് പാലക ഇത് ഭാരമോ എന്നാത്മാവിനെ പരിപാലിക്കുന്നതിനായ് ഹരേ പരബ്രഹ്മമൂർത്തേ! കൃഷ്ണാ!  നീ പ്രപഞ്ചം തന്നെയല്ലോ! നീ തന്നെ മാതാവിനെ  നിൻ്റെ വായിലൂടെ ലോകമാകവേകാട്ടിയില്ലേ നാരായണ! കൃഷ്ണാ! ഭഗവാനെ കൃഷ്ണാ!  നീ ദേവന്മാർക്കായ് മന്ഥര പർവ്വതം ആമയായുർത്തിയതില്ലേ സാഗര മദനത്തിനായ് ഹരേ!  ദേവകി നന്ദനനേ! ദേവകി നന്ദനനേ! ശരണം നീ തന്നെയല്ലയോ ഗോകുല പാലകനായ് ഗോവർധനത്തെ കുടയാക്കി മാറ്റി ഇന്ദ്ര കോപത്തെ നിഷ്പ്രഭമാക്കിയോനെ കൃഷ്ണാ! ഭഗവാനെ! നീ തന്നെ നാഥനും  സർവതും നീ തന്നെ നിൻ പാദങ്ങളിൽ സർവതും സമർപ്പിച്ചി ടുന്നു ഈ ദാസനാം ഭക്തൻ ഞാൻ  ഭഗവാനേ! ഓ കരുണാകരാ! ജഗത്പാലക! ഇത് ഭാരമോ എന്നാത്മാവിനെ പരിപാലിക്കുവതിനായ് ഹരേ!. ജീ ആർ കവിയൂർ 16 03 2023

आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെഗസൽ പരിഭാഷ

आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെ ഗസൽ പരിഭാഷ ഇന്ന് പോകാനായി വാശി പിടക്കരുതേ ഇങ്ങനെ എൻ്റെ അരികത്തു തന്നെ ഇരുന്നീടുക അയ്യോ , ! ഞാൻ മരിച്ചീടും, ഞാൻ കവർച്ച ചെയ്യപ്പെടുമല്ലോ .. ഇങ്ങനെ ഉള്ള വാക്കുകൾ പറയരുതേ... നീയൊന്ന് ചിന്തിച്ചീടുക നീ തന്നെ നിന്നെ നിയന്ത്രിക്കുക.. പ്രാണൻ തന്നെ പോകുന്ന പോലെ നീ എഴുനേറ്റു പോകുമ്പോഴായ് സത്യമായിട്ടും നിനക്കെൻ്റെ സ്നേഹ വായിപ്പുകൾ ഒമാലെ ഇത്രയെങ്കിലും ഞാൻ പറയുന്നത് കേൾക്കുമല്ലോ കാലത്തിൻ്റെ ബന്ധനത്തിലല്ലോയീ ജീവിതം എന്നിരുന്നാലും വളരെ കുറച്ച് നിമിഷങ്ങളെ ഉള്ളു സ്വാതന്ത്ര്യത്തിൻ്റെ ഇവയൊക്കെ നഷ്ടപ്പെടുത്തണോ പ്രിയതെ എന്നേക്കുമിങ്ങനെ കൊതിച്ച് ഇരിക്കാനോ എത്ര സുന്ദരം ഈ സമയം സൗന്ദര്യത്തിൻ്റെയും പ്രണയത്തിൻ്റെയും അസുലഭ നിമിഷങ്ങളല്ലോ നാളെ ആർക്കുണ്ട് അറിവ് പൊന്നേ ഇന്ന് രാവ് നമ്മുടെതല്ലോ പോകാനായി വാശി പിടക്കരുതേ.. രചന ഫയാസ് ഹാഷ്മി പരിഭാഷ ജീ ആർ കവിയൂർ 14 03 2023

कभी यूँ भी तो हो ജാവേദ് അക്തറുടെ ഗസൽ പരിഭാഷ

कभी यूँ भी तो हो ജാവേദ് അക്തറുടെ ഗസൽ പരിഭാഷ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു പുഴയുടെ പുളിനത്തിൽ നിൽക്കു പൂ നിലാ രാവിലായ് നീ വരുമല്ലോ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു മാലാഖമാരുടെ വേദികയിലായ് നിന്നെ കുറിച്ച് പറയുകിൽ നീയും ഒന്ന് വന്നെങ്കിൽ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു ഈ മൃദുലമായ കുളിർ തെന്നലും എപ്പോഴെങ്കിലും എൻ വീടിനരികിലുടെ കടന്നു പോകിലായ് നിൻ്റെ ഗന്ധം കവർന്നു ഏടുക്കട്ടെയോ നീ എന്നെ നിൻ്റെ വീട്ടിലേക്ക് കൊണ്ട് പോകില്ലേ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു ശൂന്യമായി എല്ലാ വേദികളും ആരുമില്ല എൻ കൂടെ നീ കൂടെ വന്നെങ്കിൽ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു ഈ മേഘങ്ങൾ പെയ്തു വീഴട്ടെ എൻ്റെ ഹൃദയത്തിലെക്ക് ഇറങ്ങട്ടെ നിൻ്റെ ഹൃദയവും കുളിരട്ടെ നീ വീട് വിട്ടു വരുമല്ലോ കുറച്ചു നേരം അവിടെ നിൽക്കു കുറച്ചു നേരം അവിടെ നിൽക്കു വിരഹം നിറയട്ടെ ഹൃദയത്തിലായ് മഴ പെയ്യട്ടെ ഇനിയും ഞാനും നീയും മാത്രമായ് കുറച്ചു നേരം അവിടെ നിൽക്കു ...

കാത്തിരിപ്പ് (ഗസൽ)

കാത്തിരിപ്പ് (ഗസൽ) നിൻ കണ്ണുകൾ കണ്ട നേരം  എന്റെ മനസ്സിലായിരം  തിരിയിട്ട വിളക്കുകൾ തെളിഞ്ഞു  നീ എനിക്കായി ഞാൻ നിനക്കായി  ജീവിക്കുന്നു നിന്നോർമകളാൽ  വിരഹത്തിൻ ചൂടിൽ കഴിയുന്നു  നീ എനിക്കായി ഞാൻ നിനക്കായി  പലവട്ടം മനസ്സിലെ  കാര്യങ്ങൾ ഭിത്തികളിലെഴുതി  ഉറക്കമില്ലാത്ത രാവുകളെറെ  നിലാവ് പെയ്യും വിജനതയിലായ് കഴിച്ചുകൂട്ടി നിനക്കായി  എന്റെ വാക്കുകൾ നിന്നോളമെത്തിയില്ല  ആഗ്രഹങ്ങളൊക്കെ കാട്ടിയിട്ടും  നീയറിഞ്ഞതേയില്ല  നീ എനിക്കായി ഞാൻ നിനക്കായ് നിനക്കായി ഋതുക്കൾ  വസന്തം വന്നു പൂമണം പകർന്നു  ശിശിരം വന്നു കുളിർ കോരിയിട്ടു  ഹേമന്തം വരവോളം കാത്തിരുന്നു  എന്നിട്ടും നീയെന്തേ വന്നില്ല  നിനക്കായി ഞാനും  എനിക്കായി നീയും  കാത്തിരുന്നു കാത്തിരുന്നു  വെള്ളിനര വീണ കണ്ണുകൾ  മങ്ങി എന്നിരുന്നാലും  മനസ്സ് മന്ത്രിച്ചു  ഞാൻ നിനക്കായി  നീ എനിക്കായി  കാത്തിരുന്നു  ജീ ആർ കവിയൂർ  09 03 2023

(ഗസൽ) നീ മാത്രമല്ലോ

(ഗസൽ)   നീ മാത്രമല്ലോ  നീ മാത്രമല്ലോ  അതേ നീ മാത്രമല്ലോ  എന്നെ പഠിപ്പിച്ചത്  ജീവിതത്തിൽ  മൂന്നക്ഷരങ്ങളുടെ  സഞ്ജീവനി പ്രണയം  പ്രണയം പ്രണയം പ്രണയം  മിടിക്കുന്നു ഈ  ഹൃദയമിന്നും നിനക്കായി  നിനക്കായി പ്രിയതേ കണ്ണുകൾ ഇടഞ്ഞ നേരം  മുതൽ ഇന്നും മറക്കാതെ  സൂക്ഷിക്കുന്നു ആ നിമിഷങ്ങൾ  പലവട്ടം പറഞ്ഞിട്ടും  എഴുതിയിട്ടും തീരാത്ത  എൻ ഗസലീണങ്ങളിൽ  നീ മാത്രം നീ മാത്രം  നിറയുന്നുവല്ലോ പ്രിയതേ  ജീ ആർ കവിയൂർ  08 03 2023

സത്യമായിട്ടും (ഗസൽ )

സത്യമായിട്ടും (ഗസൽ ) ഒളിപ്പിച്ചു വയ്ക്കുക എന്നെ  നിൻ ഹൃദയത്തിലായി  ഇല്ലെങ്കിൽ ഞാൻ ഞാനല്ലാതെ  ആകുമല്ലോ പ്രിയതേ  നീ എന്റെ ഗസലായി മാറുന്നു  വേദിയിൽ നിന്നും വേദിയിലേക്ക്  പോകുമ്പോൾ നീ എന്റെ ശ്രുതിയായ് ശ്വാസനിശ്വാസങ്ങളായ് പിന്തുടരുന്നുവല്ലോ  ആ ആ ആ ആ ആ നീ സമ്മതം മൂളുകിൽ  കുറച്ചുനാൾ കൂടി ജീവിച്ചിരിക്കും  വന്നൻ സ്വപ്നങ്ങളൊക്കെ  സത്യമാക്കി മാറ്റുക പ്രിയതേ ജീ ആർ കവിയൂർ  07 03 2023

ഗാനം ഹോളി

ഗാനം ഹോളി  ഹോളി ഹോളി ഹോളി ഹോളി  ഹേമന്തമകന്നൊരു വാരി വിതറും  നിറങ്ങളാൽ നർത്തനമാടും  വർണ്ണങ്ങളുടെ വസന്തോത്സവം  ഹോളി ഹോളി ഹോളി ഹോളി  ഹോളികയുടെ അഗ്നിപ്രവേശവും  പ്രഹ്ളാദന്റെ രക്ഷയുമായ് നന്മയുടെ വിജയമല്ലോ  ഹോളി ഹോളി ഹോളി ഹോളി  സതീദേവിയുടെ ദേഹ ത്യാഗമറിഞ്ഞോരു  പരമശിവന്റെ തപസ്സിനെ ഹനിക്കാൻ വന്ന  കാമദേവനെ തൃക്കണ്ണാ ഭസ്മമാക്കിയ  ഓർമ്മനാളുടെ ആഘോഷമല്ലോ ഹോളി ഹോളി ഹോളി ഹോളി  കണ്ണൻതൻ നിറം കറുത്തതാണെന്ന്  അമ്മയെശോദയയോട് ആരാഞ്ഞ നേരം  രാധയുടെ നിറം വർണ്ണങ്ങളാൽ പൂശിയ  ദിനമല്ലോ സന്തോഷത്താൽ ആഘോഷിപ്പു  ഹോളി ഹോളി ഹോളി ഹോളി  ഭാങ്കിന്റെ ലഹരിയിൽ  ബുജിയുടെ മധുരം തിന്ന്  നിറങ്ങളുടെ ഉത്സവമായി  ആടി തിമിർക്കുന്നു  ഹോളി ഹോളി ഹോളി ഹോളി  ജിീആർ കവിയൂർ  06 03 2023

ഗസൽ മാല

ഗസൽ മാല  നിൻമിഴിപൂക്കൾ കാണാതെ പോയല്ലോ  എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വിരിഞ്ഞോര അക്ഷര മുത്തുക്കളാൽ തീർത്തൊരു ഗസൽ മാല ,  ആ ആ ആ ആ ആ സപ്ത സ്വര വർണ്ണങ്ങളാൽ  തീർത്ത രാഗവസന്തം ആരോഹണ അവരോഹണങ്ങളാൽ  അനുരാഗ വസന്തം  മൗനമാണിന്നും നിൻമഹനീയമാം മുഖമുദ്ര. മറക്കാനാവാത്ത മായാത്ത മധുരിമപകരും അനുഭൂതി. ആ ആ ആ ആ ആ നിൻ മിഴി പൂക്കൾ കാണാതെ പോയല്ലോ?  എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ വിരിഞ്ഞോര അക്ഷര മുത്തുക്കളാൽ തീർത്തൊരു ഗസൽ മാല ,  ജീ ആർ കവിയൂർ 06 03 2023

കാണാനേറെ ( ഗസൽ)

കാണാനേറെ ( ഗസൽ) നീയെൻ്റെ നെഞ്ചിലായ് നിലാവേ നീർമിഴികളിലെ കനവായ് പടരുന്നുവോ കാണുവാനേറെ മോഹമുണ്ട് കണ്ട് അകലും കൊതിയുണർത്തും കൽക്കണ്ടമധുരമേ കാലമേ കരകാണാക്കടൽ തിരമാലകളേ കരളിലൂറും കന്മദമേ. ഒളിമങ്ങാത്ത നിൻ ചിരിപൂക്കൾ ഓർമ്മകൾക്ക് സമ്മാനമാകുന്നൂ, കനവായ് തീരുന്നുവോ കാണുവാനേറെ മോഹമുണ്ട്. ജീ ആർ കവിയൂർ 06 03 2023

നീലാകാശത്തിൽ

നീലാകാശത്തിൽ നീല മേലാപ്പിൽ  നീരദ നടുവിൽ നീന്തി നീങ്ങും നക്ഷത്ര കന്യകേ നിൻ മനസ്സിൽ നിരുവിക്കുവതാരെ നിഴലുകൾ കടന്ന് നിദ്രയുടെ നടുവിൽ നിറമാർന്ന കനവുകളിൽ നീ കാണുവതാരെ ആരെ നവനീത ചോരനേയോ നന്ദകുമാരനാം മായവർണനെയോ ജീ ആർ കവിയൂർ 05 03 2023

चिट्ठी ना कोई सन्देशആനന്ദ് ബക്ഷി/ ദീപക് പണ്ഡിറ്റ് / ജഗദീഷ് സിങ് ഇവരുടെ ഗസൽ പരിഭാഷ

चिट्ठी ना कोई सन्देश ആനന്ദ് ബക്ഷി/ ദീപക് പണ്ഡിറ്റ് / ജഗദീഷ് സിങ്  ഇവരുടെ ഗസൽ പരിഭാഷ  ഒരു എഴുത്തോ സന്ദേശമോയില്ല ഒരു എഴുത്തോ സന്ദേശമോയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഒരു എഴുത്തോ സന്ദേശമോയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഒരു എഴുത്തോ സന്ദേശമോയില്ല എവിടെ നീ പോയെന്നറിയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല എവിടെ നീ പോയെന്നറിയില്ല ഈ ഹൃദയം നൊമ്പരം കൊണ്ടു  അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഒരു ദീർഘനശ്വാസം നിറച്ചു നാം ആരുമേ കേട്ടതില്ല  നീ പോയി കൊണ്ടേരിക്കെ ഒരു പക്ഷെ നീ വിളിച്ചിരിക്കാം എല്ലായിപ്പോഴും ഇതാവാം ദുഃഖം ആ സമയങ്ങളിൽ നാമെവിടെയായിരുന്നു  എവിടെ നീ പോയെന്നറിയില്ല ഒരു എഴുത്തോ സന്ദേശമോയില്ല അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല ഈ ഹൃദയത്തിലേക്ക് മുറിവേൽപ്പിച്ചു  അറിയില്ല എത് രാജ്യമെന്നോ എവിടെ നീ പോയെന്നറിയില്ല പരിഭാഷ ജീ ആർ കവിയൂർ

ആശിച്ചു ഞാൻ (ഗസൽ)

ആശിച്ചു ഞാൻ (ഗസൽ) എവിടെയാണെങ്കിലും  നിൻ മിഴി പൂക്കളെന്നും  നനയാതെ ഇരിക്കട്ടെയെന്ന് ആശിച്ചു പോകുന്നുയിന്നും ആ ആ ആ ആ അഴലിൻ തീരത്ത് ഇരുന്നു മൊഴികളാൽ തീർത്തു  ഞാനെൻ്റെ ഗീതകം നിനക്കായ് മാത്രം ഓമലെ ഓ ഓ ഓ ഓ ഓർമ്മതൻ ഓളങ്ങൾ ഒളിമിന്നി  ചിതറി വഴിയിൽ പൂത്തൊരു പ്രണയ പുഷ്പമേ  എവിടെയാണെങ്കിലും  നിൻ മിഴി പൂക്കളെന്നും  നനയാതെ ഇരിക്കട്ടെയെന്ന് ആശിച്ചു പോകുന്നുയിന്നും ജീ ആർ കവിയൂർ 03 03 2023

ഗാനം

ഗാനം  കുളിർതെന്നലൂയലാടുംനേരം  ചിരിതൂകിനിൽക്കുംമണിതിങ്കളേ! മറയ്ക്കുന്നതെന്തേ മുഖം നീ മുകിലാടയാൽ!? പിണക്കത്തിലോ അതോ നാണത്തിലോ? കുന്നും മലയും താഴ്വാരവും  അരുവിയും പുഴയുടെയോരൊത്ത്. ഓലപ്പീലി ചൂടും കേരവൃക്ഷങ്ങളും  കുയിൽ പാടും ചോലകളും! പച്ചപ്പനംതത്ത കൊത്തിപ്പെറുക്കും  പാടത്തുയെങ്ങാനും നീ  കണ്ടുവോയെൻ കണ്മണിയാളെ?  അറിയിക്കുമോയെൻ മധുരനോവ്. കുളിർതെന്നലൂയലാടും നേരം,  ചിരിതൂകി നിൽക്കുന്ന  മണിത്തിങ്കളേ  മറയ്ക്കുന്നതെന്തേ മുഖം? നീ മുകിലാടയാൽ  പിണക്കത്താലോ  അതോ നാണത്താലോ? ജീ ആർ കവിയൂർ  02 03 2023