നിൻ മൗനം
നിൻ മൗനവും
വിജനമായ പാത
ഞാനുമെൻ ചിന്തകളും
അലർച്ചയായി മാറുന്നുവോ
സായന്തന മഴയാൽ
നഗ്നമാക്കി പാതയെ
ആഗ്രഹങ്ങളുടെ ഒളിച്ചുകളി
ആദ്യ തെറ്റ് എന്നെ ഏറെ
അസ്വസ്ഥനാക്കുന്നു എന്നാൽ
അവസാനമത് എന്നെ സ്വതന്ത്രനാക്കുന്നു
നീയെന്ന മൗനമെന്നെ
ആഗ്രസിക്കുന്നുവല്ലോ
ഇനി എഴുത്തിന്റെ തുമ്പൊടിഞ്ഞുവോ !
വാർന്നൊഴുകി നീലരക്തം
ജീആർകവിയൂർ
09 08 2022
Comments