മിണ്ടാട്ടം മുട്ടിയല്ലോ ..?!!
മിണ്ടാട്ടം മുട്ടിയല്ലോ ..?!!
കണ്ണാടിയെന്തിയേ
കണ്ണിൽ ഉണ്ടല്ലോച്ഛാ
കണ്ടതൊന്നും
സത്യമല്ലായെന്നുണ്ടോ
എടാ ഞാൻ മകനായിട്ടാണ്
അച്ഛനായത് !
എന്നെ ഇനി കൊച്ചായി
കാണാൻ ആണോ ഭാവം!!
അല്ലയച്ഛാ ഇഛയൊക്കെ
തീരുന്നില്ലല്ലോ ..
മച്ചിൻ പുറത്ത് ഉള്ളതും
പത്തായത്തിലുള്ളതും
കുത്തി തീരുമ്പോൾ പിന്നെ
കത്തി തീരുമ്പോളെല്ലാം തീരില്ലേ
ഇനി ഇങ്ങനെയന്തിനു
കുത്തി നോവിക്കുന്നു
കുത്തിയാൽ ഇനി
പല്ലിനിടയിൽ ചോര പൊടിക്കും
ഇനിയെന്താ മിണ്ടാനാ
മിണ്ടിയതൊക്കെ
മിണ്ടാട്ടം മുട്ടിയല്ലോ ..?!!
ജീ ആർ കവിയൂർ
07 08 2022
Comments