ചിത്തിര....
ചിത്തിര....
ചിത്തിര പെണ്ണേ
ചിങ്കാരി
ചിരി മുത്തുകളാൽ
ചിത്തം കവർന്നില്ലേ ..
ചന്ദ്രക്കലയാർന്ന തേങ്ങാ കീറും
ചക്കരയുടെ മധുരവും തന്ന്
ചാരത്തണയുവാനടുക്കുമ്പോൾ
ചാമരം വീശി അകലുന്നുവോ
(ചിത്തിര....)
ചിന്തി ചിരിക്കും നിന്റെ
ചങ്കിനകത്ത് ആരാരോ
ചിത്തിര പെണ്ണേ
ചിങ്കാരി
ചിരി മുത്തുകളാൽ
ചിത്തം കവർന്നില്ലേ
(ചിത്തിര....)
ജീ ആർ കവിയൂർ
31 08 2022
Comments