ഇന്നുമുണ്ടല്ലോ പ്രിയതേ
ഇന്നുമുണ്ടല്ലോ പ്രിയതേ
നിഴലാർന്ന നിലാവും
നിന്നോർമ്മകളും
വിരഹാർദ്രമാക്കുന്നുവല്ലോ
വീശിയകന്ന കാറ്റിനും
രാമുല്ല മണം പകരുന്നതും
നിൻ മണമായിരുന്നുവല്ലോ സഖീ
വഴി പിരിയും നേരത്ത്
നീ തന്നയകന്ന പുഞ്ചിരിപ്പൂ
ഇന്നും മായാതെയെന്നോടൊപ്പമുണ്ടല്ലോ
ഇന്നുമെന്നോടൊപ്പമുണ്ടല്ലോ നീ പ്രിയതേ !!
ജീ ആർ കവിയൂർ
31 07 2022
Comments