ഉയരട്ടെ ഉന്നതിയിലേക്ക്
ഉയരട്ടെ ഉന്നതിയിലേക്ക്
ധർമ്മാർത്ഥ കാമ മോക്ഷാദികളാൽ
ധന്യമാക്കുകയീ ഭൗതിക ആത്മീയ ജീവിതം
ആർഷ സിദ്ധാന്തങ്ങളിൽ വ്യാപരിതമായി
അനസൂതം വിഹരിക്കട്ടെ മനസ്സെന്ന
മായാ മാരീച മാൻപേടയെത്രയും വീണ്ടും
ലക്ഷ്മണനിൽ നിന്നുമുള്ള രാമനിലേക്കുള്ള ദൂരം കുറയട്ടെ രായകലട്ടെ പുലരട്ടെ
ഭരിതമായൊരു മാനവികതയാർന്ന
ഭരതനാൽ ഭരിച്ചയീ ഭാരതമിനിയും
ഉണരട്ടെ ഉയരട്ടെ ഉയിർ കൊള്ളട്ടെ
ഉത്തുംഗതയിലേക്ക് പുകഴ് പാടട്ടെ
ഉണ്മയാർന്ന നന്മ പുലരട്ടെ വീണ്ടും
ഉലകനായകനായ് ഗുരുവാകട്ടെ ഭാരതം ..
ജീ ആർ കവിയൂർ
23 08 2022
Comments