നീയില്ലാതെ
നീയില്ലാതെ
പിച്ചവെച്ചു നടന്നപ്പോഴും
ഇന്ന് പല്ലില്ലാത്തപ്പോഴും
സന്തോഷ സന്താപങ്ങളിലും
കൂട്ടുകാരോടൊപ്പവുമുളള
സ്നേഹ വിരുന്നുകളിലും
പെണ്ണു കാണുന്നയിടത്തും
നിൻ സാന്നിധ്യങ്ങളുണ്ടായിരുന്നു
മരണാനന്തര ചടങ്ങുകളിലും
നിന്നെ കണ്ടറിഞ്ഞിരുന്നു
നിത്യ ഉൽപ്പന്നങ്ങളുടെ
വിലകളെറുമ്പോഴും
മനുഷ്യന്റെ വില ഇറങ്ങുമ്പോഴും
ഒപ്പം നിൽക്കും നീയല്ലോ
മധുരം വിതറും ജീവിതങ്ങളിൽ
സന്തതസഹചാരിയാം
"പാർലേ ജീ " എന്റെ ബിസ്ക്കറ്റേ
ജീ ആർ കവിയൂർ
09 08 2022
Comments