ശ്രീകൃഷ്ണ ദർശനാനന്ദം

ശ്രീകൃഷ്ണ ദർശനാനന്ദം

ചിന്താമണികളുണ്ടാവട്ടെ   
ചന്തമുള്ള ചിന്തകളുണരട്ടെ 
ചിന്തേരിട്ട ആവണിപ്പലക പോൽ
ചാഞ്ചാട്ടമില്ലാതെയാവട്ടെ ചിത്തം

കുറുമ്പുകാട്ടിയൊരു കണ്ണനെ 
കുറൂരമ്മ കരിക്കലം കൊണ്ടു 
മൂടിയതറിഞ്ഞ് വില്വമംഗലം 
കരംകൊണ്ടു തുടച്ചു വൃത്തിയാക്കിയ
പുറംകരം കൊണ്ടുയകറ്റിയതിനാൽ  

അനന്തൻ കാട് തേടി പോയോരു അനന്തരം 
ആനന്ദ ചിത്തനായ് മാറിയോരു  
ആത്മ ചൈതന്യത്തെയറിയുവാൻ
അവിടുത്തെ കാരുണ്യമല്ലാതെ വേറെയെന്ത് 

കണ്ടും കൊണ്ടും മനക്കണ്ണാൽ 
കരുതി ഭജിക്കുക കണ്ണനെ 
കരിമുകിൽ വർണ്ണനെ 
കണ്ടോരു വില്വമംഗലത്താലല്ലോ

കണ്ടും കൊണ്ടുമറിഞ്ഞ മന്നൻ  
മാനദേവൻ ഇലഞ്ഞിത്തറ ചുവട്ടിലായ്
കൺ നിറയെ കണ്ടു കരംചേർത്തണക്കുവാൻ
കഴിയാത്തൊരനന്തരം കൈവന്ന പീലി തുണ്ട് 

കിട്ടിയതു മുതലെഴുതി കൃഷ്ണനാട്ടം 
കളിയിതു  തുടരുന്നുയിന്നും നടയിലായ്
കണ്ണാ നിൻ ലീലകളപാരമന്നതുമറിയുന്നേൻ
കലികാലത്തും നീ കാട്ടിത്തരുന്നുവല്ലോ കണ്ണാ   

ജീ ആർ കവിയൂർ 
19 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “