ഇറങ്ങി പോകട്ടെ ..

ഒന്നു പെയ്തു നോക്കുക 
കാലവർഷം പോൽ 
വീണു ചിതറി തെറിക്കുന്നത്
ഒരു രസമായി തോന്നും
ചിതറട്ടെ തകരട്ടെ ഒക്കെ
നെഞ്ചിനുള്ളിൽ എത്രനാളിങ്ങനെ 
കെട്ടി നിർത്തുന്നതുമൊരു ശിക്ഷയല്ലോ

കൊത്തിപെറുക്കി കൂട്ടിയ കൂട്ടിൽ
എത്രനാളയിനങനെ ചിറകൊതിക്കി
പറക്കാനാവാതെ കഴിയുക
 മാനം കാണാതെയൊന്നും മൊഴിയാതെ
കൊണ്ട് വന്നതുമില്ല പോകുമ്പോൾ കൊണ്ട്
പോകുവാനുമില്ല പിന്നയോ മൗനം ഗ്രസിച്ചു 
നാവിൽ മധുരം കയിപ്പിനോട് പ്രണയം ഭാവിച്ചു മണം പിടിച്ച് നടന്നുത് മിച്ചം
എങ്ങും ഇരുളിൻ്റെ വെളിച്ചം   മാറി മറഞ്ഞു
ഒരു ലഘവാവസ്ഥ വെല്ലാത്തൊരു  അനുഭൂതി 
അനുഭവസ്ഥർ പറയട്ടെ  . ഒരു കാതിൽ കേട്ട് മറു കാതിലുടെ ഇറങ്ങി പോകട്ടെ ..

 
ജീ ആർ കവിയൂർ
I7 o8 2022

    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “