ഓണമാണ് എന്നും
അത്തം കറുത്താലോണം വെളുക്കുമല്ലോ
അത്തിമരക്കൊമ്പിലെ പൂങ്കുയിലോന്ന് പാടി
മാവേലി തമ്പുരാൻ വരുമെന്നും
അല്ലലെല്ലാമകലുമെന്ന്.
അയലെല്ലാമൊരുങ്ങി
അഴല്ലാം അകന്നുയെന്ന്
തൊടിയിലെ തുമ്പപ്പൂ ചിരിച്ചു
തുമ്പികൾ പാറിപ്പറന്നു
അറപ്പടി മുറ്റത്തു വായ്ത്താരി
ഒന്നേ ഒന്നേ രണ്ടേ രണ്ടേ
പറയോക്കെ വടിച്ചളന്നു
അരകല്ലും തിരിക്കല്ലുമെറ്റുപാടി
അത്തപത്തിനു പൊന്നോണം
ഇന്നാർക്കുമറിയില്ല
ഓണക്കളികളും
പാട്ടുമെല്ലാം
വിരലോന്നമർത്തുകിൽ
വിളിപ്പുറത്ത് എത്തുമല്ലോ
എല്ലാമെല്ലാം .
ഓണമാണ് ഓണമാണേ
എന്നുമെന്നും തിരുവോണമാണ്
ഓണമാണേ
ജീ ആർ കവിയൂർ
30 08 2022
Comments