മുക്തിയെ ലഭിപ്പാൻ

മുക്തിയെ ലഭിപ്പാൻ

സമന്ത പഞ്ചകത്തിൽ 
ശ്രീകൃഷ്ണനും പരിവാരങ്ങളും 
ഗ്രഹണത്തിൽ നിന്നും 
മോചനം ലഭിക്കാൻ 
മുങ്ങി കുളിക്കുവാ-
നെത്തുമെന്നറിഞ്ഞു 
ഗോവിന്ദനെയൊരു
നോക്കുകാണാൻ 
ഗോപികളായ ഗോപികളൊക്കെ 
എത്തി വൃന്ദാവനത്തിൽ നിന്നും 
ഏറെ നാളുകൾക്കു ശേഷവർ 
കണ്ണുകളിലൂടെ കണ്ണനെ കണ്ടു 
നെഞ്ചിലേറ്റി ആലിംഗനം ചെയ്തു 
തൃഷ്ണയകറ്റി കൃഷ്ണനിൽ ലയിച്ചു

ഈയഞ്ചു കുളത്തിൽ മുങ്ങി 
നിവർന്നാൽ ലഭിക്കും 
മുക്തിക്കു വഴിയൊരുങ്ങുമെന്ന്
ഇരുപത്തിയൊന്നു പ്രാവശ്യം 
ക്ഷത്രീയ നിഗ്രഹം കഴിഞ്ഞ
ഭാർഗ്ഗവരാമനുമറിഞ്ഞിരുന്നിടമല്ലോ
മഹാഭാരതയുദ്ധം നടന്നൊരു 
കുരുക്ഷേത്രത്തിലെ സമന്തപഞ്ചകം 

ജീ ആർ കവിയൂർ 
01 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “