പദനിസ്വനങ്ങൾ

പദനിസ്വനങ്ങൾ

പ്രണയ നിലാവകന്നു
പ്രാണൻ തേങ്ങി നിവർന്നു
പ്രതീക്ഷകളുടെ മൗനം
പ്രഭാതമണയാറായി

പുലർകാല വെട്ടം
പുഞ്ചിരി തൂകിയ നേരം
പൂമഞ്ഞിൻ കണങ്ങൾ
പുണർന്നിതു ഇലച്ചാർത്തിൽ

പുത്തനുണർവിന്റെ
പൊന്നാണത്തുമ്പികൾ
പാറി പാറി നടന്നു മെല്ലെ
പോയ് പോയ ദിനങ്ങളുടെ

ഓർമ്മകളുമ്മ വച്ചു
ഓരോന്നായി മനസ്സിൻ
ഓരങ്ങളിലായ് സ്വപ്നം
ഓമൽ ചിന്തകളുണർത്തി

ഓളങ്ങൾ തീർത്തു അകലേ
വീണടയും അരുവിയുടെ
കുളിരിലവളാകെ മറന്നു
കാലിലെ പാദസരവും ചിരിച്ചു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “