നാരായണ ഹരി നാരായണ
നാരായണ നാരായണ നാരായണ
ഹരി നാരായണ ഹരിനാരായണാ
നാവേ നാവേ നീയെന്തിനു
നോവിൻ ഗീതികളു തീർക്കുന്നു
നാളുകളായി ജപിക്കുന്നതൊക്കേ
നിൻ കാൽതള നാദത്തിൻ ധ്വനിയാലെ
നാരായണ നാരായണ നാരായണ
ഹരി നാരായണ ഹരിനാരായണാ
അനന്തമാം ദുഃഖത്തിൽ നിന്നും
അകതാരിലാനന്ദം പകർന്നു നീ
അനന്തശായി നിൻകൃപക്കിയായ്
വലംവച്ചു തൊഴുതുമടങ്ങുന്നേരം
നാരായണ നാരായണ നാരായണ
ഹരി നാരായണ ഹരിനാരായണാ
അറിയുന്നു നീ ഗുരുപവനെശ്വരനും
വാതാലേയേശ്വരനും ദ്വാരകാദീശനും
വാതാദി ദോഷമകറ്റുന്നതും
വാഞ്ചിത ദുരിദങ്ങൾക്കു ശാന്തി പകരും
വൈകുണ്ഠ വാസിയും നീ തന്നെയല്ലോ
നാരായണ നാരായണ നാരായണ
ഹരി നാരായണ ഹരിനാരായണാ
ജീ ആർ കവിയൂർ
13 08 2022
Comments