തൽക്ഷണം മൗനം

തൽക്ഷണം മൗനം

കടലാസും പേനയും
തമ്മിലൊരു കർഷണം
തൽക്ഷണമെഴുതെണം
ദൃഷ്ടിയിൽ കാണ്മതൊക്കെ
മസ്തിഷ്ക്കത്തിലുള്ളതൊക്കെ
ഭക്ഷണമായ് തീർന്നുവല്ലോ
ഇനിയെന്തു ഭാഷണം
ഭൂഷണമായത് മൗനമല്ലോ
വിലക്ഷണം കെട്ടത് മനസ്സല്ലോ
വൃത്തവും അലങ്കാരവും 
ലക്ഷണവുമറിയില്ല
വൃത്തിയായ് എഴുതണമെന്നുണ്ട്
അക്ഷരങ്ങളറിയില്ല പലവട്ടം
പ്രദിക്ഷണം വച്ചു പൂർവസൂരികളുടെ
വാക്കും വരികളിലൂടെയും
ഇനിവേണ്ട വിമർശനങ്ങൾ
മർശനമല്ലോ അനിവാര്യം.

ജീ ആർ കവിയൂർ
11 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “