അറിഞ്ഞു

അറിഞ്ഞു 

ഋഷിമൂകാചലത്തിലേ
മൗനമുഖരിതമാം 
നിമിഷങ്ങൾക്കാകെ   
മനംപുരട്ടൽ 

തികട്ടി വന്ന ചിന്തകൾ 
ചിന്തേര് തേടിനടന്നു 
ഞാനാര്
എവിടെ നിന്നും വന്നു 

എവിടേക്ക് ഈ യാത്ര 
അവസാനം വിചാരങ്ങളുടെ 
കരിന്തിരി കത്തിയണഞ്ഞു 
എന്നിലേക്ക് എന്നിലേക്ക് 
ആഴ്ന്നിറങ്ങിയ മൗനത്തെയറിഞ്ഞു 

ജീ ആർ കവിയൂർ 
31 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “