നീയും പ്രണയമായി ( ഗസൽ )

നീയും പ്രണയമായി ( ഗസൽ )

അറിയുന്നവരും 
അറിയാത്തവരും 
തമ്മിലുള്ളൊരു 
സംഗമ വേളകളിൽ 

ഒരു ഗസൽ രാവ് 
അണയാത്ത നിലാവ് 
നിഴലുകൾ തമ്മിൽ 
ഇണചേരും വീഥിയിൽ 

ശ്രുതിയുണർന്നു പാടും 
വീചികളാൽ സ്വരരാഗ 
വസന്തം തീർത്തു 
ഗാലിബിൻെറയും 
ഫറസിൻെറയും 
മൊഹിമയുടെയും 
മെഹഫിലിൽ ഒഴുകുമ്പോൾ 
അറിയാതെ ഓർത്തു പോകുന്നു 
പ്രിയതേ എൻ തൂലികയിൽ 
ഉണരുന്നു നീയും പ്രണയമായി 

ജീ ആർ കവിയൂർ 
27 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “