അറിയുക വെണ്മയേ

അറിയുക വെണ്മയേ

എത്രമേലുദാത്തമെന്നോർക്കവേ
ഹ്രസ്വമായി മാറുന്നൊരൂ ജീവിതമേ 
അറിഞ്ഞുകൊൾക അറിയാത്ത മാനവരെ 
ആഴിയുമരുകു ചേർന്നു വന്നുപോകും കരയുടെ മാനസത്തേ കണ്ടയറിയുമോ ഒന്നുകൊണ്ട് അറിയുമോ നിങ്ങളൊക്കെ 
സാഗരം കടന്ന് കട്ടുകൊണ്ടു പോയെന്ന
പ്രവർത്തിയാലെ സീതത്തിൽ നിന്നും 
കണ്ടെടുത്തയവൾ സർവ്വംസഹക്കുള്ളിലേക്കു മറയേണ്ടി വന്നത് 
അവൾ സ്ത്രീയെന്ന തീക്കു ശുദ്ധി നേടിയിട്ടും 
നേടാതെ പോയല്ലോ ജനമനസ്സുകളിൽ 
അപമാനത്തിന്റെ പാപക്കറയാൽ 
വേദനകൊണ്ട് സരയൂവിലോടുങ്ങിയത്
അയോദ്ധ്യയാം യുദ്ധമില്ലാത്ത ഇടതു വന്നിരുന്നു മുൾമുനയിലിരുന്നു 
രാജ്യം ഭാരമായി തോന്നിക്കുവാൻ 
കാരണമാക്കിയ ജനതതിയേ 
രായകയറ്റുക രാമന്റെ അയന മറിഞ്ഞ് 
രാമായണത്തെയറിഞു മുന്നേറുകയെന്ന സത്യം പലവുരു ചർവ്വിതചർവ്വണം നടത്തിയിട്ടും പല മനസ്സുകളിലുമീ 
ഉണ്മയെ അറിയാതെ വെണ്മയെറിയാതെ 
ഇരുട്ടിൽ അലയുന്നു വല്ലോം കഷ്ടം 

ജീ ആർ കവിയൂർ 
21 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “