എൻ്റെ പുലമ്പലുകൾ -91

എൻ്റെ പുലമ്പലുകൾ -91

എന്തിനാണ് ആ വഞ്ചി
എന്തിനാണ് അതേ കൃഷിയിടം
വേണമെന്നുള്ള ശഠിക്കുന്നത്
എന്തിനിയീ പുഴ, അതിൻ്റെ ഒഴുക്ക്
വേണം എന്നും നിർബന്ധിക്കുന്നത്

എപ്പോൾ കാലാവസ്ഥ മാറുന്നത്
എപ്പോൾ പ്രളയം വന്നു ചേരും
എപ്പോഴാണ് വഞ്ചിയൊന്നു ഉലയുക
എപ്പോഴാണ് ഭ്രമരങ്ങൾ വന്നടുക്കുക

നീയെപ്പോഴാണ് ആഗ്രഹിക്കുക
എന്തായാലും മാർഗ്ഗമത്ര സുഗമമല്ല
ചിലതൊക്കെ ലഭിക്കുമെങ്കിലും
കിട്ടുവാനുള്ള പരിശ്രമം തന്നെ വേണം
കഷ്ടപ്പാടിൻ്റെ ഉയർച്ച താഴ്ചകൾ
കാലാന്തരത്തിലറിയുകയെപ്പോൾ

എന്തിനാണ്  അതേ സീമകൾ തന്നെ വേണമെന്ന്
എന്തിന് ആ സംസാരസാഗരം തന്നെ വേണമെന്ന്
ഒരേ ആകാശം അതെ അനുഭവം തന്നെ
വേണമെന്ന്  
വരും കൊടുങ്കാറ്റ് ,വന്നീടും കരിമേഘങ്ങൾ
വന്നു മൂടും

അതേയീ ദേഹം നശിക്കുന്നതാണ്
അതിലൂടെ അല്ലോ ധമനികളിൽ
രക്തമൊഴുകുന്നത്
അതിരുകൾക്കു ഏറെയായി
 സീമാപ്രഹരികളുമുണ്ട് 
നിശ്ചയമായും വിസ്ഥാരമാർന്നതാണ്
ലോകമെങ്കിലും
ആധാരമർന്നത് സ്വന്തം ബലമെന്ന 
വിചാരം തന്നെ

ചിലപ്പോൾ ഊഷര ഭൂമിയിൽ
പച്ചിമാറന്ന ഇടവുമുണ്ട് .
നിന്നാൽ നിർമ്മിച്ച നിയമങ്ങളും
സംഹിതകളെല്ലാം അനുസരിക്കാത്ത
എൻ്റെ ദോഷമെന്തെന്നറിയില്ല

എന്നിരുന്നാലുമെല്ലാം 
അറിഞ്ഞു മുന്നേറുമ്പോൾ
അറിയുന്നു സഘർഷമുണ്ടെങ്കിലെ
ജീവിത വിജയമുള്ളുയെന്ന് .
ആശ്രയമില്ലാതെ സ്വയം
 നേടുകയെല്ലാം ..

ജീ ആർ കവിയൂർ
26 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “