കുറെ നുണയും സത്യവും
കുറെ നുണയും സത്യവും
ചുണ്ടാണി വിരലൊന്നു പൊള്ളി
ചുരുക്കത്തിൽ പറഞ്ഞാൽ മനസ്സൊന്നു പൊള്ളുമെന്ന് പഴമൊഴി ചൊല്ലി
പൊള്ളയായ വാക്കല്ല പൊള്ളുന്ന സത്യം
മച്ചിലെ പല്ലിയുമൊന്നു ചൊല്ലി ചിൽ ചില്ല് പറയാതെ വയ്യല്ലോ നുണയല്ല സത്യമായും
കഴിക്കുവാൻ ഇരുന്നപ്പോൾ ഇലയുടെ
തെന്നിയൊട്ടം കണ്ടറിഞ്ഞു നാളത്തെ
ഊണ് ഇവിടെ അല്ലെന്ന് മനവും പറഞ്ഞു
കുറേ നുണ പറയുന്നതാണ് എന്ന് കരുതാതെ
കുഴഞ്ഞു പോയി പോയല്ലോ ഇഛിക്കുന്നതൊക്കെ തന്നീടുമച്ഛനൊന്നു പനിച്ചു നടപ്പുദീനം കൂടെ കൂടിയെന്ന്
നുണയല്ല സത്യമാണ് എങ്ങനെയാണെന്നു
മനസ്സു നൊന്തു ഉറക്കിളപ്പിൻെറ നാളുകൾ
കാവലായി നിന്നു എങ്കിലും കൊതുകിനെ മൂളലുകളും മധുരം നുണയുന്നതറിഞ്ഞു
തേനീച്ചയെ പോലെ കൂട്ടിയതപ്പോഴേക്കും
തീകൂട്ടിയകറ്റുവാനും വന്നവർ വേറെയും
കാലും കൈയും മുറുക്കി കെട്ടിയ നിലയിൽ
വീട്ടിൽ പോകുവാൻ ഉഴറി മാറുന്ന ജന്മം
ജീവിതത്തിലേക്ക് തിരികെ കയറാൻ
വ്യഗ്രതയ്ക്കുമുന്നിൽ ഇതികർത്തവ്യതാമൂഢനായ്
അണയാതെ കണ്ണുംനട്ടു കാത്തിരിപ്പു
നാളെ നാളെയെന്ന കരുതലുകൾ
മോഹങ്ങളുടെ നിഴലാട്ടം കണ്ടു
കാത്തിരിപ്പിന് ഇരിപ്പു വഴിയിൽ
ജീ ആർ കവിയൂർ
23 07 2022
Comments