നിനക്കു സ്വസ്തി

നിനക്ക് സ്വസ്തി 

സ്മൃതി പദങ്ങളിൽ 
സ്വപ്നങ്ങളൊരുക്കി 
സ്വർഗ്ഗം തീർക്കും 
സുസ്മേരവദനെ സുന്ദരി 

സർഗ്ഗങ്ങളിനിയുമൊരുക്കാം 
സംഗീത ശിൽപമേ
സരണിക തീർക്കുമെൻ 
സാരംഗിയിലിനിയും 

സാരസ സായൂജൃത്തിൽ 
സാമീപ്യമെന്നിലുണർത്തുന്നു
സ്നേഹതീരമേ നിന്നിലലിയാൻ
സുന്ദര കാവ്യങ്ങളൊരുക്കുന്നിതാ

സിന്ദൂരവർണ്ണം തീർക്കുന്നു 
സന്ധ്യകളും പുലരികളും 
സ്വാഗതമോതുന്നു നിത്യം 
സീമന്തിനി നിനക്ക് സ്വസ്തി 

ജീ ആർ കവിയൂർ 
01 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “