ചിരിതൂകി വന്നുവല്ലോ

ചിരിതൂകി വന്നുവല്ലോ 

ആഷാഢമേഘങ്ങൾ 
ചുംബിച്ചാകലും 
കാഴ്ചകളയെൻ
മനസ്സിൻ മിഴി തുറക്കവേ

മൗനം ഉടഞ്ഞു ചിതറി എൻ
അക്ഷര നോവിനവസാനമായ്
അരികത്തു വന്നിതാ മെല്ലേ
കനകചിലങ്കയണിഞ്ഞവൾ

നവോഢയെ പോൽ 
നമ്രമുഖിയായ് 
നഖചിത്രമെഴുതി എൻ
ചാരത്തണഞ്ഞുവല്ലോ 
വിരൽത്തുമ്പിലക്ഷര
 പൂവിൻ ചിരിയുമായ്
 കവിതയായി സഖീ

ജീ ആർ കവിയൂർ 
28 07 2022






Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “