നീയെൻ സരോദ്
നീയെൻ സരോദ്
നീയെന്നുള്ളിൽ
മഴയായി പെയ്തു
മാരിവിൽ വർണ്ണ
ചാരുതയായ്
മനോഹര മയൂര നൃത്തമായ്
മനസ്സൊരു സംഗീതസാഗരമായ്
നിറഞ്ഞ നീയൊരു
സരോദിൻ മേനിയായ്
കരാംഗുലികൾ തഴുകി
തലോടിമെല്ലെ ഉണർത്തി
ഗസലിൻ ഈണമായ്
മേഘരാഗ വർഷമായി
പ്രണയത്തിൻ സാമീപ്യത്തിനായി
ജന്മജന്മാന്തരമായി നിനക്കായി
ഏറെ കൊതിച്ചു കണ്ണ് നിറച്ചു
ആരുമറിയാതെ എൻമാനസം പ്രിയതേ
ജീ ആർ കവിയൂർ
23 07 2022
Comments