പ്രണയമേ (ഗസൽ)
പ്രണയമേ (ഗസൽ )
അവളെൻ കിനാവിലെ
മഞ്ചലിലേറി കടന്നകന്നു
സ്വരരാഗ സുന്ദര നിമിഷങ്ങളിൽ
ചാരുതയിലലിഞ്ഞു പോകുന്നുവല്ലോ
മഴയുടെ കിണുക്കങ്ങളറിയാതെ
കാറ്റുകളുടെ മൊഴികളറിയാതെ
മിടിക്കുന്ന ഹൃദയമേ നീയെന്നെ
എവിടെയെത്തിക്കുന്നുവോ
പൂവിതൾ കൊഴിഞ്ഞു
ഉണരുന്ന ഗന്ധത്തിൽ
പുഴയൊഴുകിയതറിഞ്ഞു
പുണരാനൊരുങ്ങുന്നുവോ പ്രണയമേ
ജീ ആർ കവിയൂർ
02 07 2022
Comments