തണലായിയിരിക്കണേ
ഏതോ വിഷാദമുറങ്ങും
അണിവാക ചുവട്ടിൽനിന്നും
കേവലാനന്ദമൂറുമോർമ്മകൾ
കരളിൽ വിരിയിച്ചുവല്ലോ
പ്രണയാർദ്ര ഭാവങ്ങൾ
ഒഴുകിപ്പരന്ന നിലാവ് പോലെ
തഴുകിയകന്ന പൂമണം
നീയെൻ ചാരത്ത് അണഞ്ഞുവെന്ന്
നിന്നെ നിനച്ചു കഴിയാനെന്ത് സുഖം
ഞാൻ എഴുതി പാടുന്ന പാട്ടുകളിലെ
സ്മൃതിയും ശ്രുതിയുമല്ലോ നീ
എന്നും മറക്കാതെ മായാതെ
കൂടെ തണലായിയിരിക്കണേ കവിതേ !!
ജീ ആർ കവിയൂർ
12 07 2022
Comments