ഗാനം

ഗാനം

എന്റെ ഉള്ളിൻെറ ഉള്ളിൽ 
നോവു തന്നു നീ പോയില്ലേ 
വസന്തവും ശിശിരവും
വർഷവും വന്നു പോയല്ലോ 

വാർത്തിങ്കൾ കല ചിരിതൂകി 
വാർത്തകളൊന്നുമേ വന്നതില്ല  
ഓർമ്മകളെന്നെ വേട്ടയാടുന്നു 
ഓളങ്ങൾ താളങ്ങളിട്ടു കടന്നു 

ഓടിയകന്നു വല്ലോ ദിനങ്ങൾ 
ഓമലേ നീയെൻ ജീവൻ തൻ ആധാരം 
ഒന്നും മറക്കാനാവില്ല പൊന്നേ 
നീ തന്നകന്ന നിമിഷങ്ങൾ 

എവിടെയാണെങ്കിലും 
എന്നും നീ സന്തോഷമായിരിക്ക
എന്റെ ഉള്ളിൻെറ ഉള്ളിൽ 
നോവു തന്നു നീ പോയില്ലേ 

ജീ ആർ കവിയൂർ 
17 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “