സുന്ദരി ചെല്ലമ്മ

സുന്ദരി ചെല്ലമ്മ



സുന്ദരി ചെല്ലമ്മ 
പ്രണയങ്ങൾ ഒരുപാടു കണ്ടു 
മറന്നോരു അനന്തപുരിയിലായി 
മറക്കാനാവാത്തോരു ഉണ്മയായ 
കഥയുണ്ടെന്നറിക മാളോരെ

സുന്ദരിയായൊരു നർത്തകിയാം
സുന്ദരി ചെല്ലമ്മയവളെല്ലാം മറന്നങ്ങ് 
ആടിയും പാടിയും പഠിപ്പിച്ചു കഴിഞ്ഞൊരു 
മനോഹരിയാം ഒരു അദ്ധൃാപിക .

ചിത്തം നിറയെ നിറച്ചു താലോലിച്ചിരുന്നു
ചിത്തിര തിരുനാളിനെ മനസ്സാലെ 
ചരിത്രം ഉറങ്ങും വഴികളിലിന്നും 
ചിരിക്കാനാവാത്ത ചിന്തയായ് ചെല്ലമ്മ 

ഇന്നും തുടരുന്നാ ഭ്രാന്തമാം  പ്രണയത്തിനായ് 
തേങ്ങുന്ന നോവ് അറിയാതെ പോയ
സമനില തെറ്റിയ അന്നിൻെറ രോദനം 
തിരിച്ചറിയാതെ പോയ നഷ്ട പ്രണയം 

ജീ ആർ കവിയൂർ 
27 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “