എനിക്കും ഉണ്ടായിരുന്നു
എനിക്കും ഉണ്ടായിരുന്നു
എനിക്കുമുണ്ടായിരുന്നൊരു മുത്തശ്ശി
മുത്തുചിതറും പോലെ ചിരിക്കും മുത്തശ്ശി
മുറ്റത്തും തൊടിയിലും നടന്നു തേടി
മുറം നിറയെ വാരിക്കൂട്ടുന്ന മുത്തശ്ശി
രാമ രാജ്യത്തിന്റെ കഥ പറയും
രാമനെ സ്വപ്നം കാണും മുത്തശ്ശി
രായണയു വോളം രാമനാമം
രാമ രാമായെന്നു ജപിക്കും മൂത്തശ്ശി
കർക്കിടക മാസം വന്നുകിൽ
മരുന്നു കഞ്ഞി തരും മുത്തശ്ശി
പഴമൊഴി വാടി പതിരുകളൊക്കെ
പറഞ്ഞു തന്നു പല്ലില്ലാ മോണ കാട്ടി
പാലൊളി വിതറുന്നൊരൂ മുത്തശ്ശി
ഇശ്ശിയായി ഇല്ലൊരു അനക്കവുംമെനക്കവും
മുത്തശ്ശിയുടെ മുറിയിലിരുളിൽ മുക്കൂട്ടിൻ
മണം മാത്രമെ ഉള്ളല്ലോ അയ്യോ പാവം മൂത്തശ്ശി
ജീ ആർ കവിയൂർ
11 07 2022
Comments