എന്റെ പുലമ്പലുകൾ 95
എന്റെ പുലമ്പലുകൾ 95
ഇടിഞ്ഞു അമരും ഭൂമിയിൽ
മഴത്തുള്ളികൾ പതിക്കുമ്പോൾ
ഒരു ഗന്ധം പടരുന്നു ,
മണം തരുന്നത് ആരുടെയോ
സംതൃപ്തിയുടെ സങ്കേതം പോലെ
ഗന്ധം ഉണരുന്നത് .
ധരയുടെ ഹൃദയത്തിൽ നിന്നല്ലോ
മേഘങ്ങളോട് പറയുന്നു
കാത്തിരിപ്പായിരുന്നു പെയ്യുവാനായി
എത്ര സംവേദശീലരാണ് ഈ മേഘങ്ങൾ എത്രയോ തവണ ഭൂമിയുടെ ആവശ്യപ്രകാരം
ഓടി ഓടിയെത്തുന്നു വല്ലോം വാനിൽ
ഇതു കണ്ടാൽ തോന്നും ഇവർറിവുണ്ട്
ധരണിയുടെ ദാഹത്തെ കുറിച്ച്
പ്രിയൻ പ്രിയയുടെ പ്രണയം അറിയുമ്പോൾ നമ്മുടെ ദാഹം തീർക്കാൻ നാം ഒരു സുഖമാണ്
എന്നാൽ മറ്റുള്ളവർക്കും തിരികെ കൊടുക്കുക ആവശ്യമെന്ന് മറക്കുന്നു
എപ്പോൾ എപ്പോഴാണ് നമ്മുടെ
കണ്ണുകൾ നിറഞ്ഞിട്ടുള്ളത്
വെട്ടി നശിപ്പിച്ച് മരങ്ങളെ ഓർത്ത്
ഇപ്പോഴാണ് കരിഞ്ഞുണങ്ങിയ പ്രകൃതിയെ കണ്ട് കണ്ണു നിറഞ്ഞ കരഞ്ഞിട്ടുള്ളത്
നമ്മളൊക്കെ തിരക്കിലാണ് നമ്മുടെ ചെറിയ കുടുംബത്തെ പരിപാലിക്കുന്നതിനായ് തിരക്കിലാണ്
സൃഷ്ടിയിൽ എന്ത് നടന്നാൽ എന്തോ ഇതിനെയൊക്കെ പ്രതിഫലം
നൽകാനാവുമോ നമ്മളാൽ
എന്നുവരെ ധരണിയിങ്ങനെ
പെയ്യതും പെയ്യിച്ചും ദാഹം തീർക്കും
മനുഷ്യൻ എന്നാണ് ഇതൊക്കെ മനസ്സിലാക്കി ഉറക്കത്തിൽ നിന്നും ഉണർന്നു
ഭൂമിയെ പരിപാലിക്കുക
സ്വയം ശത്രുവായി തുടരും എന്നുവരെ
മനസ്സിലാക്കുക ഉറക്കം കളയുക പ്രവർത്തിക്കുക ഭൂമിയെ പരിപാലിക്കുക
സ്വന്തം യാനത്തിൻ ചുവട്ടിൽ ദ്വാരമിട്ട്
സ്വന്തം നാശം മനസ്സിലാക്കാതെ അറിയാതെ വിദാധാതാവിനെ എന്തിനു പഴിക്കുന്നു
സ്വയം അറിഞ്ഞു പ്രവർത്തിക്കുക
ജീ ആർ കവിയൂർ
21 02 2022
Comments