മലയൻകീഴിലെ കണ്ണാ

മലയൻകീഴിലെ കണ്ണാ 

മാലോകരുടെ മാനസത്തിലമരുവോനെ 
മലയിൻകീഴ് മരുവുന്ന കണ്ണാ 
മലപോലെയെൻ ദുഃഖങ്ങളെ 
മഞ്ഞുപോലെ അലിയിച്ചുവല്ലോ

സാത്യകി പണ്ട് ദ്വാരകയിൽ പൂജിച്ചിരുന്ന 
സാക്ഷി ഗോപാലാ നിൻ വിഗ്രഹം 
സാക്ഷാൽ ഭക്തനാം വില്വമംഗലത്തിൻ 
സ്നാനഘട്ടത്തിൽ നിന്നും ലഭിച്ചത് 
സ്വപ്ന ദർശനത്താൽ തിരുവല്ലാക്കു പകരം 

വിധി വിധാനത്തോടെ നിന്നെ മലയൻകീഴ് 
വല്ലഭനായ് പ്രതിഷ്ഠിച്ചുവല്ലോ കണ്ണാ 
തിരുവല്ലാഴപ്പനെ തൊഴുതാലും 
തിരുമേനി അവിടുത്തെ തൊഴുതു പോലെ 

മലയൻ കീഴിലെ തിരുനടയിലല്ലോ കണ്ണാ 
മാധവനുടെ തൂലികയിലാദൃം
മലയാള ഗീത പിറന്നത് ഭാഗ്യമായി കരുതുന്നു 
മമ മാളുകളകറ്റുവോനേ കണ്ണാ നീയേ തുണ 

ജീ ആർ കവിയൂർ 
15 07 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “