ഇനി ഉണ്ടാവുമോ
ഇനി ഉണ്ടാവുമോ
നീയെന്നുള്ളിന്റെ ഉള്ളിലെ
നീറുന്ന നോവിൻെറ പൂവാണ്
നിലാവിന്റെ നീലിമയായ്
നിഴലായ് തണലായി മാറുന്നവല്ലോ
നിൻ രാമുല്ലകളുടെ സുഗന്ധമിന്നും
നീയറിയാതെ നിന്നെ വലംവയ്ക്കുന്നു
നീരദമണിഞ്ഞ മിഴികളിൽ കണ്ടുനിൻ
നീങ്ങാത്തോർമ്മകളായ് പിന്തുടരുന്നുവല്ലോ യെന്നിൽ
ബാല്യ-കൗമാര ദിനങ്ങളുടെ മധുരമിനി
തിരികെ വരാത്ത നാളുകളൊരിക്കലും
മറക്കാനാവാത്ത ദിനങ്ങളെ നാമിനിയെന്ന്
കാണുമെന്നറിയില്ലൊരു ജന്മമുണ്ടാവുമോ പ്രിയതേ!!
ജീ ആർ കവിയൂർ
10 07 2022
Comments