സ്വയമീ ഞാനും

സ്വയമീ ഞാനും  

ഇനയെറെ ചിന്തകളെനിക്കിനി 
ഇഷ്ടമാടെ പറയട്ടെ സാക്ഷാൽ 
ഇംഗിതമെല്ലാമറിഞ്ഞു അനുഗ്രഹിക്കാൻ 
ഇക്ഷാകു  വംശജനാകും ദശരഥനന്ദനൻ 

ദാസരഥിയുടെ ദയവുണ്ടായാൽ  
ദാരിദ്ര്യദുഃഖങ്ങളൊക്കെ അകലുമല്ലോ
ദമനപരവശനാക്കും ദശാസനനെ  
ധ്വംസിച്ചിതു രാമ  ബാണത്താലഹോ

നിസ്സഹായനാം ജഡായുവിൽ നിന്നും 
ഗ്രേസിച്ചിതു സീതാ വിവരങ്ങളൊക്കെ 
അഹന്തകളൊക്കെ കടൽ കടത്തി 
ചിറകെട്ടി വാനരസേനയാലേ രാമൻ 

വിഭീഷണനുമായി സഖ്യവുമായി 
വിട്ടു കാലപുരിക്ക് ദുശാസൃനനെ 
വീണ്ടെടുത്തിത്തു ജനകാത്മജയെ.
വന്ന് അയോധ്യയിലെത്തി പട്ടാഭിഷേകനായ്

ആ മരമീ മരം ജപിച്ചൊരു രത്നാകരൻ 
ആത്മചൈതന്യമറിഞ്ഞു വാല്മീകിയായ് 
അറിഞ്ഞു രാമനാമം പൊരുളൊക്കെ 
അറിവോടെ ശ്രീരാമ പാദങ്ങളിലേക്ക് അർപ്പിക്കുന്നിതാ സ്വയമീ ഞാനും  

ജീ ആർ കവിയൂർ 
08 07 2022
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “