ഗാനം
ഗാനം
ശ്വാസ നിശ്വാസത്തിനായി
ഉഴറുമ്പോൾ പ്രിയതേ
ഗൽഗത ചിത്തനായി
മിഴിനീർ തുടയ്ക്കാനാവാതെ
കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ
ഓർമ്മകളിലൂടെ മെല്ലെ
ആത്മനിവേദനങ്ങളുമായി
മൊഴിയുവാനാവാതെ അങ്ങ്
നിറ നിലാവും നീർമിഴി ചോലകളും
മേഘങ്ങളുമ്മ വയ്ക്കും നീർമിഴി ചാലുകളും
തീരത്തെ ചുംബിച്ചകലും കടലലയുടെ
പ്രണയാർദ ഭാവങ്ങളുമൊർത്തു
കഴിയുന്നു പ്രിയമുള്ളവളെ ഞാനും
ജീ ആർ കവിയൂർ
19 07 2022
Comments