ഓർമ്മപ്പുഴ ഒഴുകട്ടെയിനിയും ...!!

ഓർമ്മപ്പുഴ ഒഴുകട്ടെയിനിയും ...!!


വിരസത  ഒടുങ്ങാത്ത രാത്രിയിലായ്
ശ്വാസംകിട്ടാതെ സാക്ഷിയായി കാത്തിരുന്നു
ഉദയസൂര്യന്റെ പൊൻകിരണത്തിനു
മഞ്ഞിൻകണങ്ങളാൽ പൊതിഞ്ഞ വൃക്ഷത്തലപ്പുകൾ
മലനിരകൾ ചുംബിച്ചു കടന്നകലും തണുത്ത കാറ്റും
എനിക്കായ് എവിടെ തിരിഞ്ഞു നോക്കുന്ന
പുഞ്ചിരി പൊഴിക്കുന്ന നിൻ കണ്ണുകൾ ഉടക്കിനിന്നു
താഴ്‍വാര മധുരം കിനിയും പുൽമേടകളിൽ ...



വലിയ മലയുടെ താഴ്‌വരയിലുള്ള കുന്നിൽ
വിരിഞ്ഞു നിൽക്കും പൂക്കളുടെ നടുവിലായ്
നമ്മൾ വിമോചനത്തെപ്പറ്റി  സംസാരിച്ചു
സൂര്യനുദിച്ചു ഉയരുവോളം നാം കൈകോർത്തു പിടിച്ചു
രാവിന്റെ ദുഖങ്ങളോട് യാത്രാമൊഴി ചൊല്ലി
മെല്ലെ ഒരുമിച്ചു കുന്നുകൾ ചവുട്ടി കയറി
തിരിഞ്ഞുനോക്കാതെ അവ്യക്തമാം വനാന്തരങ്ങളിൽ മറഞ്ഞു ....

ഇരുളടഞ്ഞ രാത്രിയുടെ അഴികൾക്കിടയിലൂടെ
ഞാനെൻ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങി
നിര്‍ദയമായ  രാത്രി നീണ്ടു ,
വേദനയാർന്നൊരെൻ ഹൃദയത്തിന്
സ്വപ്‌നങ്ങൾ പൊട്ടിച്ചിതറി , പക്ഷെ
നിന്റെ പ്രതീക്ഷയുടെ സംഗീതത്താൽ
പോകാന്‍ മടിച്ചു നിന്നു എൻ
ദുഃഖങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ  ഓർമ്മകൾ ..!!

ഒടുങ്ങാത്തരാവിന്റെ നൊമ്പരത്താൽ ഉരുകി ഒഴുകി
ഇറങ്ങി നടന്നു എൻ കാനാവുകളിൽ
പ്രഭാത കിരണങ്ങളോടൊപ്പം ചിലക്കുന്ന പക്ഷിക്കൂട്ടങ്ങൾ
ജീവതത്തിന്റെ ആദ്യഘട്ടങ്ങളിലെ നമ്മുടെ സഹയാത്രിയാവും
ഉദയ രവികിരണങ്ങളെ കുറിച്ചു എന്റെ മനസ്സിൽ തെളിഞ്ഞു
കടലിൻ ചക്രവാള സീമയിലെ രേഖാ ചിത്രങ്ങൾ

കടത്തുള്ള നദിക്കരയിൽ ഞാനാദ്യം ചെന്നെത്തിയപ്പോൾ
അൽപ്പം സ്തബ്ധനായി നിന്നു മുന്നിൽ
രണ്ടു കൈവഴികൾ തിരിയുന്നു
അനതീതകൗമാരനാമെൻ സിരകളിലൂടെ  പുഴ
രക്തമായി ഇരച്ചു കയറി അഗ്നിപര്‍വ്വതപ്രവാഹം
 മിടിച്ചു മറിഞ്ഞു എൻ നെഞ്ചകത്തിലായി
ഇറുകി അടച്ച  മിഴികളിൽ മിന്നൽ പിണറുകൾ
കാറ്റുംകോളുമായി പുഴയെന്നെ
ഏതോ കാണാത്ത  ലോകത്തിന്റെ
അനന്തമായ അറ്റത്തിലേക്കു  നയിച്ചു
പല കൈവഴികളിലൂടെ ഞാനങ്ങു
പുഴയൊടുങ്ങി ഭൂമിയുടെ ചക്രവാളത്തിനപ്പുറത്തു
ഭീകരമായി അലറിയടുക്കുന്ന സമുദ്രത്തിന്റെയും
ശാന്തമായ നീലിമയാർന്ന ആകാശത്തിന്റെ ഇടയിലകപ്പെട്ടു ...

അധികം വൈകാതെ  വർഷങ്ങൾക്കകം
നാം വീണ്ടും  പാൽനിലാവ് വീണുടഞ്ഞ
നദിയിലൂടെ ജലയാത്രക്കൊരുമിച്ചപ്പോൾ 
ഞാനറിഞ്ഞു നിന്റെ സ്നേഹം നിറഞ്ഞ
മിടിക്കുന്ന ഹൃദയത്തിന് മൃദുലത ഒപ്പം
ശാന്തമായ പുഴയുടെ ഒഴുക്കും ...

പെട്ടന്ന് നമ്മുടെ വഞ്ചി ഓളങ്ങളിൽ പെട്ടുലഞ്
സൂര്യ താപമേറ്റു തിളയ്ക്കുന്ന കോപത്തോടെ
അലറി വിളിക്കും കടലില്ന്റെ നടുവിൽ പെട്ടുലയുമ്പോൾ

ഞാനെന്റെ ഏകാന്തതയുടെ തടവറയിലെ ഇരുളിൻ
പ്രാപഞ്ചികതയിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ
രാവറിയാതെ പകലറിയാതെ നക്ഷത്ര സഞ്ചയങ്ങൾ കാണാതെ
ഇരുളിൻ മഹാനിദ്രയിലായ്‌ ശൂന്യതയിൽ ആകാശ ഗംഗകൾക്കിടയിൽ...

ഈരാത്രിയിൽ  ഞാനേകനായി  ആരോരുമില്ലാതെ
മിടിക്കുന്ന വേദന നിറഞ്ഞ ഹൃദയവുമായി
കരക്കിട്ട മീനിനെ പോലെ പിടയുന്നു
ഒരിറ്റു സ്നേഹത്തിനായി കൂട്ടുകെട്ടുകൾക്കായ്
ജീവിക്കാൻ ഒരുമാർഗ്ഗമില്ലാതെ തിരയുന്നു
നിൻ നിസ്സിമാമം ആർദമായ നിൻ
സ്നേഹകരലാളനങ്ങൾക്കായ്   ......

ജീവിതം മുറിച്ചുമാറ്റിയ ജീവനായി
ചിന്തകളിൽ നിന്നുമകറ്റിയ   ചിന്തയുമായി .

എന്റെ കണ്ണുകൾ വിസമ്മതിച്ചു
യാഥാര്‍ത്ഥ്യം അംഗീകരിക്കാനാവാതെ
ഉയർന്ന ഊഷരമായ വൻ മതിലുകൾ
എന്റെ നിലനിൽപ്പിനെ തന്നെ മറക്കുന്നു
ഏകാന്തതകളിലൊരിക്കലും  അതിജീവിക്കില്ല
ഒരിക്കലും ഉന്നതി പ്രാപിക്കില്ല ജീവിതം
നീ ഇല്ലാതെ ഒഴുകില്ല ഒരു പുഴയൊരിക്കലും ...!!
=========================================================
പേരും നാടും അറിയാത്ത ഒരു ആംഗലേയ കവിയുടെ കവിതയുടെ സ്വതന്ത്ര പരിഭാഷ ശ്രമം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “