കാലൊച്ചക്കു കാതോർത്ത് ..!!



എവിടെനിന്നോ ഒരു ഗീതകം വിരൽ തുമ്പിനു
കൂട്ടായി വന്നു നിന്നപ്പോളറിയാതെ പാടി

''ഘന ശ്യാമ വർണ്ണന്റെ വർണ്ണനകളിൽ  മയങ്ങി
മേഘവർണ്ണ ദ്യുതിയിലുണർന്നു മനമുരളികതാനേ
രാധാ മാധവ ഗോവിന്ദ  മധുസൂദന നാമങ്ങൾ  പാടി 
രാഗമാലികകളാൽ തീർത്തൊരു കതിർ മണ്ഡപം തിളങ്ങി
അംഗപ്രത്യയംഗങ്ങളറിയാതെ മയൂര നടനം തുടങ്ങി  ''

അപൂർണ്ണമാണ് എങ്കിലും പൂർണ്ണമാവാതെ ചിന്തകളിൽ
ഞാനറിയാതെ മൗനം ഗ്രസിച്ചു വാക്കുകൾ എവിടേയോ തേങ്ങി

നീയല്ലാതെയില്ലോരാശ്രയം ഉള്ളിന്റെ ഉള്ളിൽ
നിഴലായി നിൽക്കുമീ  സ്വരം കേൾക്കുമീശ്വരനെ
ഇല്ല ഒരൽപ്പമില്ല ആത്മ ധൈര്യം
ദയാവധഹർജിക്കു സ്ഥാനവുമില്ല..!!
പത്രസമ്മേളനത്തിന്‍റെ ആരവങ്ങളില്ല
എതിര്‍പ്പ് പറയാന്‍ ആരുമില്ല
വാക്കുകളുടെ ചവിട്ടേറ്റ് മൗനം പാലിക്കുന്നു
നിത്യ ശാന്തിയുടെ  കാലൊച്ചക്കു കാതോർത്ത് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “