നിറമാറ്റങ്ങൾ

നിറമാറ്റങ്ങൾ



പരീക്ഷകൾ പരിരക്ഷയാകുമ്പോൾ
മരട് ഒരു കരടായ് മാറുമ്പോൾ
ചരട് വലികൾ മുറുകുന്നു
പാലാരിവട്ടം വട്ടം കറക്കുന്നു
പാലിന് വിലയേറ്റുന്നു
റബറിനു കുറയുന്നു റബേ
തുരന്നെടുപ്പിന്നോരുങ്ങി 
പാലയിൽ പാലംവലി നടക്കുന്നു
ഉത്തരവുകൾ കൊണ്ട് ഉത്തരം മുട്ടുമ്പോൾ
ഭക്തനും റമ്പാനും തല്ല് കിട്ടിയിട്ടും
പ്രളയ പ്രണയം നടത്തി
കോടികൾ കോടികൾ അടിച്ചുമാറ്റി
കേരളമേ കേഴുക കേഴുക
ഇടതു വലത്തോട്ടും
വലതിടത്തോട്ടും ചാഞ്ഞും ചരിഞ്ഞും
എല്ലാമങ്ങു ശരിയാകുമെന്ന്
ശരണമന്ത്രം ജപിക്കുന്നനേരം
അറിയിക്കുക ഇല്ലയിനിയധികം
ദിനങ്ങൾ കൊടികൾക്കു നിറമങ്ങാൻ ..!!

ജീ ആർ കവിയൂർ
20.09.2019 .

ചിത്രത്തിന് കടപ്പാട് Neethu Mohan

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “