പൊന്നുഷസ്സിനു കാവലായ്..!!
പണ്ടെങ്ങോ കണ്ട കിനാവിലായ്
പോക്കുവെയിൽ ചായുംനേരം
പൊക്കാളിവിളയും പാടത്തിങ്കൽ
പൊയ്മുഖമില്ലാത്ത ചാരുത കണ്ടേൻ
പറയാതെ പിണങ്ങാതെ പോയെങ്ങോ
പിടിതാരാ പൂതുമ്പിയായ് പാറിയകന്നല്ലോ
പിഴവാരുടെ തെന്നറിയില്ല പെയ്യ്തൊഴിയാതെ
പടിവാതിലിൽ ഓർമ്മകൾ വന്നു മുട്ടിവിളിക്കുന്നു
പലവുരു നാവ് തരിച്ചു ഉള്ളിന്റെ ഉള്ളിലെ
പകർത്താനാവാത്തൊരു പ്രണയ കാവ്യം
പാടാനറിയില്ല പുകഴ്ത്താനറിയില്ലയെനിക്ക്
പാഴ്മുളം തണ്ടു പോലുമേറ്റു പാടിയത്
പിൻ നിലാവു വന്നു പുഞ്ചിരിച്ചകന്നു
പാമരനാമെൻ ഇടനെഞ്ചു മിടിച്ചുമെല്ലെ
പൊറുക്കുവാനാവില്ല പിരിയാനാവില്ല
പൊടുന്നനെ കണ്ണടച്ചു കിടന്നു സ്വപ്നത്തോടൊപ്പം
പിറക്കാനിരിക്കും പൊന്നുഷസ്സിനു കാവലായ്..!!
ജീ ആർ കവിയൂർ
17.09.2019 .
ചിത്രം കടപ്പാട് ബിജു ലാൽ എം ഡി
Comments