പോറൽ കൊള്ളിക്കുന്നു ..!!

പോറൽ കൊള്ളിക്കുന്നു ..!!



പാടുന്നു വീണ്ടും ഒരു നോവുപാട്ട്
പാടവും പുഴയും കടന്നു സുഗന്ധമായ്
പേരരയാൽ ചുവടും കടന്നു മനസ്സിൽ
പോറൽ കൊള്ളിക്കുന്നിന്നും കണ്ണുകൾ

പൊഴിക്കുന്നു പ്രളയജലം വ്രണിതം
പോരാ പോരാ നാളിൽ പിരിയാൻ വയ്യ
പുളിയില കര നേരിയതും ചുറ്റിയങ്ങു
പുളിയിൽ തീർത്തൊരു ഊഞ്ഞാൽ പടിയിൽ
പുളകം കൊള്ളിക്കുന്നിനും  പുത്തനൊണത്തിന് 
പ്രേയസിയുടെ മധുരമാമോർമ്മകൾ പാവനം .

പാടുന്നു വീണ്ടും ഒരു നോവുപാട്ട്
പാടവും പുഴയും കടന്നു സുഗന്ധമായ്
പേരരയാൽ ചുവടും കടന്നു മനസ്സിൽ
പോറൽ കൊള്ളിക്കുന്നിന്നും കണ്ണുകൾ

പലവുരു പറഞ്ഞാലും തീരില്ലായി കടന്നകന്നൊരു
പിൻനിലാവും ചിരിച്ചു രാക്കുയിലെറ്റുപാടി 
പഴയ കാലം വരില്ലിനിയെന്നോർത്തു  പുലരുന്നു
പേക്കിനാക്കൾ തീർക്കുന്നു പുരികക്കൊടികൾ
പഴുത്തു നരച്ചു പിടിമുറുക്കുന്നു വിറയാർന്നൊരു
പൊയ്‌പ്പോയ നാളുകളിനി തിരികാവരില്ലല്ലോ ...... 

പാടുന്നു വീണ്ടും ഒരു നോവുപാട്ട്
പാടവും പുഴയും കടന്നു സുഗന്ധമായ്
പേരരയാൽ ചുവടും കടന്നു മനസ്സിൽ
പോറൽ കൊള്ളിക്കുന്നിന്നും കണ്ണുകൾ ..!!

https://youtu.be/Z4r0ZTEBTmw

ജീ ആർ കവിയൂർ
22 / 09 / 2019   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “