ഒരു കുരുവിയെൻ കാരാഗ്രഹത്തിലായ്
ഒരു കുരുവിയെൻ കാരാഗ്രഹത്തിലായ്
ഒരു കുരുവിയെൻ കാരാഗ്രഹത്തിന്റെ
തണുപ്പാർന്ന രാവിന്റെ വിരഹ വിജനതയിലൂടെ
കമ്പിയഴികൾക്കിടയിലൂടെ പറന്നിറങ്ങി
അവനതാ ഉയര്‍ന്ന കുളിപ്പുരയുടെ
അരമതിലിലായ് ഭീതിയോടെ
വിറച്ചു തത്തി പൊത്തി നില്‍ക്കുന്നു..!!
ഞാനൊന്ന് അവനോടായി ബോധമില്ലാതെ
പാതിതുറന്ന ഉന്മത്തമാം മിഴികളിലൂടെ
സ്വകാരം പറയാനൊരുങ്ങുമ്പോൾ
വിഡ്ഢിച്ചിരിയുമായ് കുലുങ്ങി കുലുങ്ങി
ഒരു തടിയൻ ഉദ്യോഗസ്ഥന്‍ കല്ലിച്ച മുഖവുമായി
രാവിന്റെ പാറാവിനായി ചുറ്റി നടക്കുമ്പോൾ
ഇമകൾ പരുതിനടന്നു സ്വപ്നാടനത്തിലായ്
ആ പാവം ജീവിയുടെ നിസ്സഹായാവസ്ഥയെ
പാതിമയക്കത്തിനിടയിൽ അറിഞ്ഞു
പറന്നുവെളിയിലേക്കു പോകാനാവാതെ
ഇരുമ്പഴികളിൽ തട്ടി വേദനയുടെ
ശബ്ദത്തോടെ വീണു തറയിൽ
ഞടുങ്ങി വിറച്ചെൻ ഉള്ളകം ...
അകലെനിന്നും അലറി കൂകി ഭൂതം കണക്കെ
തകർന്ന നാഗരികത പോലെ
പാഞ്ഞകന്നോരു തീ തുപ്പും
ഉണ്ടക്കണ്ണുമായ് കരിപുരണ്ട തീവണ്ടി .....
ധൈര്യം സംഭരിച്ചു നിറ പ്രജ്ഞയോടെ
ചിറകൊതുക്കിയാ കുരുവി ചെറു പാദങ്ങളോടെ
മെല്ലെ കാരാഗ്രഹ തറയിലൂടെ പതുങ്ങി നടന്നു
പാറാവുകാരൻ
ഉറക്കത്തെ ഞെരുടി ഒതുക്കി
തിരുമ്മിയ കണ്ണുമായ് കയറിയിറങ്ങി പടവുകൾ
ഞരങ്ങി നിരങ്ങി ആടിയാടി
പാദരക്ഷയുടെ കർക്കശ ശബ്ദവുമായി
രാവിന്റെ മൗനമുടച്ചു ക്രൂരമായ്
പാവം കുരുവി എന്റെ കിടക്കയിലേറി
വേദന തിന്നുമെൻ വിറയാർന്ന പാദങ്ങളിൽ
നടന്നു കയറി മെല്ലെ , ശ്വാസം പിടിച്ചു
മിടിക്കും നെഞ്ചകത്തിൽ ഭീതിയടക്കി
കിടക്കുമ്പോൾ , കഴുത്തുവെട്ടിച്ചു ഇടതും വലതും നോക്കി
കിടക്കയുടെ ഓരം ചേർന്ന് കുരുവി എന്തോ മന്ത്രിച്ചു
എന്റെ ഹൃദയമിടിപ്പളക്കും പോലെ
വെളിയിലെ വൻമതിലിന്റെ മുകളിൽ
കൂമൻ പറന്നിറങ്ങി രാവിൻ പാറാവുമായ് .
ഓർത്തുഞാനിത്തിരി നേരം പാവം
വഴിതെറ്റിയ കുരുവി ഉറ്റവരെയും ഉടയവരെയും
കാണാനാവാതെ വിഷമിക്കുന്നുണ്ടായിരിക്കുമോ ..!!
പെട്ടന്ന് ചിറകടിച്ചു പറന്നുയർന്ന കുരുവി
മേൽക്കൂരയിൽ തട്ടി തറയിൽ വീണു
ഓരിയിട്ടു പാറാവുമാറ്റമറിയിച്ചുകൊണ്ട്
രാവ് പകലിനു വഴിമാറി
വരണ്ട തൊണ്ടക്കുഴിയിലെ നാവു
വെള്ളത്തിന് നനവിനായ് കൊതിച്ചു
പക്ഷെ പാവം കുരുവിയെ ഓർത്ത്
ദാഹം മറന്നിരുന്നനേരം കുരുവി തത്തി
നടക്കുന്നുണ്ടായിരുന്നു എന്റെ കാരാഗ്രഹത്തിലായ്...
വഴുതിവീണ സ്വപ്ങ്ങളുടെ തഴുകലിൽ
മെല്ലെ പിറുപിറുത്തു ആ പാവം ജീവിയോടായി
എന്നും രാവിന്റെ കൂട്ടുമായി നീ വരണമേ
എന്റെ വിരഹത്തെ ഒടുക്കാനായ് നിത്യം ......
===========================================
പേരറിയാത്ത ഒരു ആംഗലേയ എഴുത്തുകാരന്റെ കവിതയുടെ സ്വതന്ത്ര പരിഭാഷാ ശ്രമം .
ഒരു കുരുവിയെൻ കാരാഗ്രഹത്തിന്റെ
തണുപ്പാർന്ന രാവിന്റെ വിരഹ വിജനതയിലൂടെ
കമ്പിയഴികൾക്കിടയിലൂടെ പറന്നിറങ്ങി
അവനതാ ഉയര്‍ന്ന കുളിപ്പുരയുടെ
അരമതിലിലായ് ഭീതിയോടെ
വിറച്ചു തത്തി പൊത്തി നില്‍ക്കുന്നു..!!
ഞാനൊന്ന് അവനോടായി ബോധമില്ലാതെ
പാതിതുറന്ന ഉന്മത്തമാം മിഴികളിലൂടെ
സ്വകാരം പറയാനൊരുങ്ങുമ്പോൾ
വിഡ്ഢിച്ചിരിയുമായ് കുലുങ്ങി കുലുങ്ങി
ഒരു തടിയൻ ഉദ്യോഗസ്ഥന്‍ കല്ലിച്ച മുഖവുമായി
രാവിന്റെ പാറാവിനായി ചുറ്റി നടക്കുമ്പോൾ
ഇമകൾ പരുതിനടന്നു സ്വപ്നാടനത്തിലായ്
ആ പാവം ജീവിയുടെ നിസ്സഹായാവസ്ഥയെ
പാതിമയക്കത്തിനിടയിൽ അറിഞ്ഞു
പറന്നുവെളിയിലേക്കു പോകാനാവാതെ
ഇരുമ്പഴികളിൽ തട്ടി വേദനയുടെ
ശബ്ദത്തോടെ വീണു തറയിൽ
ഞടുങ്ങി വിറച്ചെൻ ഉള്ളകം ...
അകലെനിന്നും അലറി കൂകി ഭൂതം കണക്കെ
തകർന്ന നാഗരികത പോലെ
പാഞ്ഞകന്നോരു തീ തുപ്പും
ഉണ്ടക്കണ്ണുമായ് കരിപുരണ്ട തീവണ്ടി .....
ധൈര്യം സംഭരിച്ചു നിറ പ്രജ്ഞയോടെ
ചിറകൊതുക്കിയാ കുരുവി ചെറു പാദങ്ങളോടെ
മെല്ലെ കാരാഗ്രഹ തറയിലൂടെ പതുങ്ങി നടന്നു
പാറാവുകാരൻ
ഉറക്കത്തെ ഞെരുടി ഒതുക്കി
തിരുമ്മിയ കണ്ണുമായ് കയറിയിറങ്ങി പടവുകൾ
ഞരങ്ങി നിരങ്ങി ആടിയാടി
പാദരക്ഷയുടെ കർക്കശ ശബ്ദവുമായി
രാവിന്റെ മൗനമുടച്ചു ക്രൂരമായ്
പാവം കുരുവി എന്റെ കിടക്കയിലേറി
വേദന തിന്നുമെൻ വിറയാർന്ന പാദങ്ങളിൽ
നടന്നു കയറി മെല്ലെ , ശ്വാസം പിടിച്ചു
മിടിക്കും നെഞ്ചകത്തിൽ ഭീതിയടക്കി
കിടക്കുമ്പോൾ , കഴുത്തുവെട്ടിച്ചു ഇടതും വലതും നോക്കി
കിടക്കയുടെ ഓരം ചേർന്ന് കുരുവി എന്തോ മന്ത്രിച്ചു
എന്റെ ഹൃദയമിടിപ്പളക്കും പോലെ
വെളിയിലെ വൻമതിലിന്റെ മുകളിൽ
കൂമൻ പറന്നിറങ്ങി രാവിൻ പാറാവുമായ് .
ഓർത്തുഞാനിത്തിരി നേരം പാവം
വഴിതെറ്റിയ കുരുവി ഉറ്റവരെയും ഉടയവരെയും
കാണാനാവാതെ വിഷമിക്കുന്നുണ്ടായിരിക്കുമോ ..!!
പെട്ടന്ന് ചിറകടിച്ചു പറന്നുയർന്ന കുരുവി
മേൽക്കൂരയിൽ തട്ടി തറയിൽ വീണു
ഓരിയിട്ടു പാറാവുമാറ്റമറിയിച്ചുകൊണ്ട്
രാവ് പകലിനു വഴിമാറി
വരണ്ട തൊണ്ടക്കുഴിയിലെ നാവു
വെള്ളത്തിന് നനവിനായ് കൊതിച്ചു
പക്ഷെ പാവം കുരുവിയെ ഓർത്ത്
ദാഹം മറന്നിരുന്നനേരം കുരുവി തത്തി
നടക്കുന്നുണ്ടായിരുന്നു എന്റെ കാരാഗ്രഹത്തിലായ്...
വഴുതിവീണ സ്വപ്ങ്ങളുടെ തഴുകലിൽ
മെല്ലെ പിറുപിറുത്തു ആ പാവം ജീവിയോടായി
എന്നും രാവിന്റെ കൂട്ടുമായി നീ വരണമേ
എന്റെ വിരഹത്തെ ഒടുക്കാനായ് നിത്യം ......
===========================================
പേരറിയാത്ത ഒരു ആംഗലേയ എഴുത്തുകാരന്റെ കവിതയുടെ സ്വതന്ത്ര പരിഭാഷാ ശ്രമം .
Comments