വരുമെന്നറിയുക

അത്തി മരത്തിന്റെ കൊമ്പുകുലുക്കിയ
അതിരുകളില്ലാതെചാടികള്ച്ചവരുടെ.
അനന്തരതലമുറകൾ പാടിയത്     
അറിയണം നമ്മളിന്നു എന്നും       
അത്തം കറുത്താലോണംവെളുക്കുമെന്നു
അകറ്റി നിർത്തിയ വർക്കായ്‌     
അരിവാൾ എടുത്തവർ അകറ്റുന്നു
അടുക്കുന്നവരെ അറിയുകയിനിയും
അവരുടെ അരികിലുള്ള ചുറ്റികയാലിനിയും
അടിച്ചുടക്കാം പിന്നെ പണിതു കയറാം
അകലെ നക്ഷത്രം ഉദിച്ചു ഉയരുമെന്നു
കിനാകാണാനിൽക്കാതെ അടുത്തുഉടനെ
അംബുജം വിരിഞ്ഞു അതിൽ
പരിപാലിക്കപ്പെടുന്ന ജ്യോതിസ് സ്വരൂപം
വരുമെന്നറിയുക നിശ്ചയം ..!!

ജി ആർ കവിയൂർ
2.09 2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “