കുറും കവിതകൾ 798



രുചിപകരുവാൻ
ഊഴവും കാത്തു
മൂശക്കു വെളിയിൽ വിശപ്പ് ..!!

 മഞ്ഞണിഞ്ഞ മൗനം
കാൽചുവടുകൾ നീണ്ടു .
പാലക്കാടൻ സുപ്രഭാതം  ..!!

ഓളവും താളവും
ചേർന്ന് ആർപ്പുവിളിച്ചു.
പള്ളിയോടങ്ങൾ തെന്നി നീങ്ങി ..!!

പോക്കോണവും  കഴിഞ്ഞു
വീണ്ടും ചീവീടുകൾ കരഞ്ഞു
മൗനം കൂടുകൂട്ടിയ തറവാട് ..!!

 മിടിപ്പുകളെറുന്നു
കാലൊച്ചകൾക്കു
കാതോർത്ത് ഏകാന്തത  ..!!

മഴയൊഴിഞ്ഞ മാനം
മണം പകരുന്ന വിശപ്പ്
വഴിതെറ്റാത്ത ചുവടുകൾ ..!!

നട്ടെല്ലുവളക്കാതെ
ശരണമന്തങ്ങളുടെ നടുവിൽ
നിവർന്നു കൊടിമരം ..!!

ഓംകാരധ്വനികളിൽ
അഹങ്കാരം വെടിഞ്ഞു .
സർവ്വം  ബ്രഹ്മാർപ്പണം ..!!   

പാൽനിലാവ് പെയ്തു
മെയ്യാകെ കുളിരുകോരി
അകലെയൊരു രാകുയിൽ പാടി.. !!

കുന്നിറങ്ങി വരുന്നുണ്ട്
കാറ്റും പേമാരിയും പിന്നെ
കൂടെ മേഘമല്ലാറിൻ പ്രണയം ..!!

തിരയൊഴിഞ്ഞ കായലിൽ
കളി വളളമില്ലാതെയോണമൊഴിഞ്ഞ
കുമരകം കടവ് ..!!

ജീ ആർ കവിയൂർ
16  .09.2019 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “