മിഴിനീർ കനവുകൾ
മഴമുകിലുകളിന്നും വന്നുപോകുകിലും
പിഴവില്ലാതെ മിഴികൾ കാണുന്നു കിനാക്കൾ
പഴിയാരോടും പറയാതെ ഉറക്കമില്ലാരാവുകളിൽ
മൊഴി മുത്തുകൾ തീർക്കുന്നു വിരലുകൾ
പൊഴിക്കുന്നു നിന്നെയോർത്തു വരികളായിരം
കഴിയുന്നു അകലങ്ങളിൽ നോവിന്റെ തീരങ്ങളിൽ
തഴുകുന്നു കാറ്റും വേനൽ വസന്തങ്ങളും മാറി മാറി
പുഴകൾ മലകൾ പുൽമേടുകളൊക്കെയിന്നെനിക്കു
മുഴുവൻ ചിന്തകളിൽ ഈ മണലാരണ്യങ്ങളിൽ നീയെന്നെ
പിഴിയുന്നു മനസ്സിന്റെ കോണിൽ നീറുന്ന കണ്ണുനീർ.....
തുഴയെറിഞ്ഞു എങ്കിലും അടുക്കുന്നില്ല കരയിൽ
തഴുതിടുന്നു മറക്കാനാവാതെ നെഞ്ചിനുള്ളിൽ
തൊഴില്ലാ ദിനങ്ങൾ വേട്ടയാടുന്നു നിന്നോർമ്മകൾ
തഴയാനാവില്ല നിനക്കെന്നെ മഷി പടരുന്നു
എഴുതുവാനാവുന്നില്ല കടലാസുകൾ നനയുന്നു...
തൊഴുകൈയ്യോടെ നിൽക്കുന്നു കരുംതിരി പുകയുന്നു
മഴമുകിലുകളിന്നും വന്നുപോകുകിലും
പിഴവില്ലാതെ മിഴികൾ കാണുന്നു കിനാക്കൾ ..!!
ജി ആർ കവിയൂർ
04 .09 2019
Comments