പ്രണയ പുഷ്പങ്ങളുടെ ദളങ്ങൾ

പ്രണയ പുഷ്പങ്ങളുടെ ദളങ്ങൾ 

പ്രണയ ലേഖനം എഴുതി വായിക്കും
പ്രപഞ്ച ചക്രവാള ചരുവിൽ
നാണത്താൽ മുഖം തുടുത്തു
കടലിലേക്ക് മുങ്ങി താഴുമ്പോൾ
ഇനിയും കാണാൻ കൊതിച്ചപ്പോൾ
കംബള പുതപ്പുമായി രാവണഞ്ഞു
പുഞ്ചിരി തൂകി പ്രേമവുമായി
അമ്പിളി വന്നു നിന്നു കണ്ണുകൾ
വിടർന്നു മനസ്സിന്റെ കോണിൽ
വിരിഞ്ഞ പ്രണയ പുഷ്പങ്ങൾ
നൂറ്റൊന്നു അക്ഷര ദളങ്ങളായി വിടർന്നു
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍
1 പ്രണയമെനിക്കുണ്ടായിരുന്നു സഖേ
ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം
മരണവുമെന്‍ പടിവാതിലിന്റെ തഴുതിനെ
വകവെക്കാതെ ,ശ്മശാനത്തോളവും
എത്തി നില്‍ക്കുമ്പോഴുമീ ഹൃദയം
മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി .
2 നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു
ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി
കാട്ടു പുഷ്പങ്ങളായിരുന്നുയെങ്കില്‍
തേടി കൊണ്ട് വരാമായിരുന്നു
തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും
നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും
3 നിന്റെ പുഞ്ചിരിയിയാല്‍
പ്രജ്ഞയറ്റു കിടന്നു
വീണ്ടുമുണരുമ്പോഴായി
നീ മന്ദഹാസം പോഴിക്കുന്നുവോ പ്രണയമേ!
4 വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല
സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല
ഒരു കാര്യമോര്‍ത്തു കോള്‍കയിനിയും സഖേ
ഹൃദയം കൊടുക്കാതെ ഹൃദയഹാരിത കിട്ടുകയില്ലല്ലോ ?!
5 കണ്ണു കളിടഞ്ഞു നിന്നിരുന്നു
ആശ കളോരായിരമുണ്ടായിരുന്നു
എന്തെ നിന്‍ ചിരിയിയെന്നെ
മോഹാലസ്യത്തിലാഴ്ത്തിയത്, പ്രണയമേ !!
6 യുഗങ്ങളായ്‌ ആഗ്രഹ നിവൃത്തിക്കായി
കൊടിയ തപസ്സുകളൊക്കെ നടത്തി
മറക്കുവാന്‍ വിചാരിക്കുക എങ്ങിനെ
ജീവിത ഭാഗ്യത്തിന്‍ താളുകളില്‍ നിന്നും
ആരും കാണാതെ കൈക്കലാക്കിയതല്ലേ നിന്നെ, പ്രണയമേ !!
7 കണ്ണിണയുടെ മൂര്‍ച്ചയാലും
നടനത്തിന്‍ ചന്തത്താലും
വന്നു പോയി നില്‍ക്കും നിന്നെ കണ്ടു
എത്രയോ പേര്‍ വഴി മറക്കുമ്പോള്‍
എന്റെ പ്രാർത്ഥനയെപ്പോഴും നിന്‍
ചിരി മായാതെയിരിക്കട്ടെ പൂവുപോല്‍
8 ജീവിതമൊരു പുഷ്പ്പമെങ്കില്‍
സ്നേഹമതിന്‍ മധുവല്ലോ
ഒരു കടലാകുമ്പോള്‍
സ്നേഹമതിന്‍ തീരമല്ലോ പ്രണയം
9 മനസ്സിനെ സ്വാന്തനപ്പെടുത്താന്‍
കഴിഞ്ഞിരുന്നു എങ്കില്‍ ആരെയും
അലോസരപ്പെടുത്താതെയങ്ങു
നിറഞ്ഞ സദസ്സുകളിലും ഏകാന്തത
അനുഭവിക്കാതെ ,പ്രകടിപ്പിക്കാനാവാത്ത
അവസ്ഥയിലാകുമായിരുന്നോ
ഉള്ളിലുള്ളതൊക്കെ നിന്നോടു പ്രണയമേ !!!
10 തപിക്കാതെയിരിക്കുമോ സൂര്യന്‍
താപമേറ്റു വാങ്ങേണ്ടി വരുന്നു വല്ലോ ഭൂമിക്ക്
കുറ്റം കണ്ണുകളുടെ അല്ലെ ,വേദനയാല്‍
വിങ്ങുന്നത് മനസ്സല്ലേ ,ഇതു നീ അറിയുന്നുവോ പ്രണയമേ ? !!
11 ചിലര്‍ കണ്ണുകളാല്‍ കഥ പറയുകില്‍
മറ്റു പലരും കണ്ണുകളാല്‍ തമ്മില്‍ കണ്ടുമുട്ടുന്നു
മറുപടി പറയുവാന്‍ ഏറെ പ്രയാസം
മൗനമായിരുന്നു ഉത്തരം തേടുന്നുവല്ലോ
12 എന്തിനു എല്ലാവരും വിധിയെ പഴിക്കുന്നു ,തിരികെ
കിട്ടുകയില്ല എന്നു അറിഞ്ഞു കൊണ്ടും പ്രണയിക്കുന്നു
എത്രയോ പേര്‍ വഴി യാത്രക്കാരായി കണ്ടു പിരിയുന്നു
എന്നാലും എന്തേ മനസ്സ് ഇപ്പോഴും നിന്നെ തേടുന്നതു
13 നിലാവുള്ള രാത്രിയികളില്‍ ലോകമുറങ്ങുമ്പോള്‍
ഓര്‍മ്മകളാല്‍ ഹതഭാഗ്യരായി കണ്ണുനീര്‍ പൊഴിക്കുന്നു ചിലര്‍
സര്‍വ്വതും അറിയുന്ന ദൈവം സ്നേഹിക്കുന്നവരെ അടുപ്പിക്കുന്നു
എന്നാല്‍ തമ്മിലകറ്റാതെയിരുന്നുയെങ്കിലെത്ര നന്നായിരുന്നു
14 ഈശ്വരന്‍ സൗന്ദര്യമേറെ കൊടുത്തുവെങ്കിലും
ഓരോ ചുവടുകളും അളന്നു കുറിച്ച് നടന്നിട്ടും
എന്തേ നടുവളഞ്ഞു പോകുന്നു പ്രണയമേ നിന്റെ മുന്നില്‍
15 ദൂരത്താണെങ്കിലും ദൂരമേറെയാകാതെ
തന്നിലനുരക്തമായവരെ ഏറെ
എപ്പോഴുമകറ്റാതെയിരിക്കും നിന്റെ
ശബ്ദത്തിനായി പോലും കാത്തിരിക്കുന്നു
നിന്‍ ഓര്‍മ്മകളുമായി പ്രണയമേ
16 ഈ കാലയളവിനോടല്ലേ പേടി
ഉള്ളത് ഏകാന്തതയോടാണ്
പ്രണയത്തോടല്ല വഞ്ചനയോടാണ് പേടി
കാണുവാന്‍ മനസ്സിലേറെ ആഗ്രഹമുണ്ടെങ്കിലും
വന്നു കണ്ടു കഴിഞ്ഞു പിരിയുന്നതാണ് ഏറെ കഷ്ടം.
17 ഞാന്‍ നിന്‍ ഹൃദയത്തിലിടം കണ്ടെത്തും ഓര്‍മ്മയായി
നിന്റെ ചുണ്ടുകളില്‍ വിരിയും ഞാന്‍ പുഞ്ചിരിയായി
ഒരിക്കലും എന്നെ അന്യനായി കരുതരുതേ
ഞാന്‍ ഇപ്പോഴും നിന്റെ കൂടെ ഉണ്ടായിരിക്കും
ആകാശം കണക്കെ , പ്രണയമേ .
18 കുറച്ചു ലഹരി നിന്റെ വാക്കുകളിലുണ്ട്
കുറച്ചു വീര്യം മഴയുടെ ചാറലിലുമുണ്ട്
എന്നെ അങ്ങിനെയങ്ങ് മദ്യപാനിയാക്കരുതെ
ഈ ഹൃദയത്തിനുണ്ടായ മാറ്റം നിന്നെ കണ്ടത് മുതലല്ലോ, പ്രണയമേ...
19 മനസ്സില്‍ നിന്നുമെങ്ങിനെ നിന്നെ മായിക്കാനാകും
ഞാന്‍ നിന്നെ എങ്ങിനെ മറക്കും ,തോന്നുന്നു ചിലപ്പോള്‍
ഈ ലോകത്തെ തന്നെ വിട്ടു ഒഴിയാമെന്നു
എന്നാല്‍ ചിലപ്പോള്‍ തോന്നുമീ ,വേര്‍പാടു
നല്‍കുന്നവരെ തന്നെ ഇല്ലാതാക്കണമെന്ന് .?
20 ഇത് മാത്രം ചോദിക്കരുത്‌
നീയില്ലാതെ എന്തെല്ലാം നഷ്ടപ്പെട്ടു
കൊണ്ടിരിക്കുന്നുവോ ,നിന്റെ ഓര്‍മ്മകളുമായി
എത്ര കണ്ണുനീരോഴുക്കിയെന്നോ
രാത്രിയും പകലും പോയതറിയാതെ
നിന്റെ വരവിനെ കാത്തു നിന്നു വെന്നോ
അറിയുന്നുണ്ടോ ? ആവോ നീ... പ്രണയമേ .....
21 നിനക്കായി ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍
ഗസലുകള്‍ പാടുവാനും എഴുതുവാനുമാകുമായിരുന്നോ
നിന്റെ മുഖത്തെ കമലത്തോടെ ഇങ്ങിനെ ഉപമിക്കുമായിരുന്നോ
ഇതല്ലേ പ്രണയത്തിന്‍ ശക്തി അല്ലെങ്കില്‍ ആരു
വെള്ളാരംക്കല്ലുകളെ താജുമഹല്‍ എന്ന് ആരു വിളിക്കുമായിരുന്നു
22 സൃഷ്ടികര്‍ത്താവേ !
ഈ മനസ്സ്ന്ന മരീചിക തീര്‍ത്തില്ലായിരുന്നുയെങ്കില്‍
ഓര്‍മ്മകളും കാത്തിരുപ്പും ശേഷിക്കുമായിരുന്നോ
പ്രണയമേ!! നീ തന്നോരീ ഹൃദയം
കണ്ണാടി ചില്ലാല്‍ തീര്‍ത്തതല്ലയോ
23 കാത്തിരുന്നു ഞാന്‍ നിനക്കായ്
ഘടികാരത്തില്‍ നീളും നിമിഷങ്ങള്‍
ആഴ്ചകളങ്ങനെ വര്‍ഷങ്ങള്‍
പിന്നെയതല്ലയോ മെല്ലവേ
പ്രണയതുടിപ്പായ് മാറിയത്....
24 പ്രണയമേ, നിന്‍ ഹൃദയവേദിയില്‍
നിന്നുമെന്നെ മറക്കുന്നുവെങ്കില്‍
ഓര്‍ക്കുക ,
ഇനിയും ഓര്‍മ്മയില്‍ ഞാനുദിച്ചെന്നാല്‍
കണ്ണീര്‍ പൊഴിക്കാതെയേകുക
ഒരു പുഞ്ചിരി നീ എനിക്കായ്..
25 പ്രണയമേ !!
തേടും മിഴികളുടെ ദാഹമാണ് നീ
മിടിക്കും ഹൃദന്തത്തിന്‍ നാദമാണു നീ
പൊലിയും ജീവിതത്തിന്‍ വേദനയാണു നീ
പിന്നെങ്ങനെ ചൊല്ലാതിരിക്കും ഞാന്‍
എനിക്കെല്ലാമെല്ലാം എന്നുമെന്നും
നീയാണ് നീയാണെന്ന് ....
26 .കണ്ണുകളില്‍ ആശ നിറക്കുന്നതും
എല്ലാവരുടെയും ഉറക്കം കെടുത്തുന്നതും
ഇനിമേല്‍ എപ്പോഴൊക്കെ നിന്റെ
കണ്‍ പീലികള്‍ അടഞ്ഞു തുറക്കുന്നു വോ
അപ്പോഴൊക്കെ നിന്നെ ഞാന്‍
ഓര്‍ത്തുകൊണ്ടിരിക്കും പ്രണയമേ!!
27 എല്ലാവരും പറഞ്ഞു പ്രണയം വേദനയാണെന്ന്
എന്നാല്‍ ഞാന്‍ പറയുന്നു ഈ വേദന ഏറ്റുയെടുക്കുന്നുയെന്നു
എല്ലാവരും ഉറക്കെ പറഞ്ഞു വേദനയാല്‍ ജീവിതം ദുസ്സകമാണെന്ന്
വീണ്ടും ഞാന്‍ പറയുന്നു ഈ വേദനയോടൊപ്പം മരിക്കാന്‍ ഒരുക്കമാണ് പ്രണയമേ
28 ഒരു വേള നീ ഒരു കത്ത് അയച്ചിരുന്നെങ്കില്‍
എന്നിലെ കുറവുകളൊക്കെ അറിഞ്ഞിരുന്നുവെങ്കില്‍
മിടിക്കുമി ഹൃദയത്താല്‍ ഞാന്‍ നിന്നെ എന്തിനു വെറുക്കുമായിരുന്നു
ആരെങ്കിലും ഒന്ന് പറഞ്ഞുയെങ്കില്‍ ഈ വെറുപ്പിനു കാരണമെന്തെന്നു
29 രാതിയായിരുന്നു വെങ്കില്‍ ചന്ദ്രന്‍
പാലൊളി വിതറി ആശംസകളറിയിക്കുമായിരുന്നു
സ്വപ്നങ്ങളില്‍ നിനക്ക് ആ മുഖം കാണാമായിരുന്നു
ഇത് പ്രണയമാണ് ഒന്ന് ആലോചിച്ചു മുന്നേറുക
ഒരു തുള്ളി കണ്ണുനീര്‍ മുത്തുക്കള്‍ പൊഴിഞ്ഞാലും
ശബ്‌ദം കേള്‍ക്കാതെ ഇരിക്കട്ടെ, പ്രണയമേ !!
30 പ്രണയിക്കുന്നവര്‍ കണ്ണുകളുടെ കഥകളറിയുന്നു
സ്വപ്നങ്ങളില്‍ തമ്മില്‍ കണ്ടു മുട്ടി ഹൃദയം പങ്കുവെക്കുന്നു
ആകാശവും കരയുന്നു പ്രണയത്തിന്‍ സുഖദുഖങ്ങളാല്‍
എന്നാല്‍ ലോകമതിനെ മഴയായി കരുതുന്നു .
31 മുഖത്തു ചിരി പടരുമ്പോള്‍
കണ്ണുകള്‍ സന്തോഷത്താല്‍ നിറയുമ്പോള്‍
എപ്പോള്‍ നീ എന്നെ സ്വന്തമെന്നു പറയുന്നുവോ
ഞാന്‍ സന്തോഷത്താല്‍ നെഞ്ചു വിരിച്ചു ലോകത്തിനു
നേരെ നിന്നു പറയും അറിഞ്ഞുവോ ഞാന്‍ പ്രണയത്തിലാണെന്ന് .
32 നിന്നെ കുറിച്ചു ഉള്ള ഓര്‍മ്മകളൊക്കെ
നിറഞ്ഞു നിലക്കുമെങ്കില്‍ ,വെയിലില്‍
തണലില്‍ ,കാറ്റിന്റെ തലോടലുകളില്‍
നിന്റെ രൂപം ഞാന്‍ അറിയുന്നു പ്രണയമേ!!
33 നക്ഷത്രങ്ങളാകാശത്തില്‍ തിളങ്ങുമ്പോള്‍
മഴക്കാറുകള്‍ അകലെയാണെങ്കിലും
പെയ്യാറുണ്ട് ഓര്‍മ്മകളെന്നോണം
ഞാനും അറിയുന്നില്ല നീയകലെ എന്ന് കരുതുന്നു
എന്നാല്‍ നീയെന്റെ ഹൃദയത്തില്‍ ഉണ്ടെന്നു അറിയാതെ പ്രണയമേ ?!!
34 എല്ലാത്തിലും ഉയരമാര്‍ന്നതാണ് ആകാശം
ആഴമെറെയുള്ള കടലാണെങ്കിലും ,എന്നാല്‍
എല്ലാമെനിക്ക് ഇഷ്ടമാണെങ്കിലും
നിന്നോടല്ലാതെ മറ്റാരോടുമിത്ര സ്നേഹമില്ല പ്രണയമേ ?!!
35 ഇന്നാണ് ആ ഈശ്വരന്റെ കുസൃതി അറിയുന്നത്
ഈ ഭൂമിയില്‍ നിന്റെ സാമീപ്യമറിയുന്നത്
നിന്നെ സൃഷ്ടിച്ചത് മായായലല്ലോ
നീ എനിക്കായി തന്നെ അല്ലെ ജന്മം കൊണ്ടതും പ്രണയമേ ?!!!
36 ഭാഗ്യത്താല്‍ ആരുടേതാണോ നീ
അവനു ജീവിതത്തില്‍ പിന്നെ എന്തു വേണ്ടു
മിടുപ്പുകളില്‍ നീയുണ്ടെങ്കില്‍
അവനു ലോകത്തില്‍ പിന്നെ എന്ത് വേണ്ടു
ഞാന്‍ ജീവിച്ചിക്കുന്നു നിനക്കായ് പിന്നെ
എന്തിനു ശ്വാസനിശ്വാസങ്ങള്‍ വേറെയായി
37 ഒരു വേല ഹൃദത്തിന്‍ മിടുപ്പുകളാല്‍
നിന്നോടു പറയുന്നുള്ളത് നീയറിഞ്ഞിരുന്നുയെങ്കില്‍
ഈശ്വരനോട് ഒന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ
നീ എന്തു ആവിശ്യപ്പെടുന്നുവോ
അതൊക്കെ നിറവെറട്ടെ എന്‍ പ്രണയമേ !!
38 നിന്റെ സ്നേഹത്തിന്‍ ഗന്ധമെനിക്ക് ഗ്രഹിക്കുവാനാകുന്നു
നിന്റെ ഓരോ മൊഴികളുമെന്നെ ഉന്മാദനാക്കുന്നു
ശ്വാസനിശ്വാസങ്ങല്‍ക്കായി ഏറെ നേരവേണമല്ലോ
ഓര്‍മ്മകലെന്നെ വീണ്ടും ജീവിതത്തിലേക്ക്
കൈ പിടിച്ചു ഉയര്‍ത്തുന്നുവല്ലോ പ്രണയമേ !!
39 എറിയരുതെ കല്ലുകളാല്‍ വെള്ളത്തെ
അത് മറ്റുള്ളവര്‍ക്കും കുടിക്കുവാനുള്ളതാണ്
ജീവിക്കുന്നു വെങ്കില്‍ ചിരിച്ചു കൊണ്ട് കഴിയു
നിന്നെ കണ്ടു കൊണ്ട് മറ്റുള്ളവരും ജീവിക്കട്ടെ പ്രണയമേ !!
40 നിന്നെ കുറിച്ച് എത്ര എഴുതിയാലും തീരില്ല
എഴുതിയാല്‍ മായിക്കുന്ന കടല്‍ തീരങ്ങളിലെ തിരകളും
മരുഭൂമിയിലെ കാറ്റും ഉള്ളപ്പോള്‍
എന്റെ മനസ്സില്‍ മാത്രം കുറിച്ചിടുന്നു
എങ്കിലും നീ അറിയുന്നുവോ എന്ന്
എനിക്കറിയില്ലല്ലോ പ്രണയമേ
41 ജീവിതമേ നീയാണ് എന്റെ എല്ലാം
ശ്വാസനിശ്വാസങ്ങള്‍ പിന്നെ
ഈ ലോകമല്ല ,വര്‍ണ്ണ വര്‍ഗ്ഗ ജാതികളും
ഉപേക്ഷിക്കാന്‍ ഒരുക്കമാണ് പ്രണയമേ
42 നിനക്കറിയില്ല ഈ ഏകാന്തത എന്നതിനെ
ഈ ഉടഞ്ഞ ഹൃദയത്തിനോട് ചോദിക്കു
വേര്‍പാടിനെ കുറിച്ച് ഒക്കെ
വഞ്ചനയുടെയും ചതിയുടെയും കഥകള്‍ നിറക്കാതെ
എനിക്കറിയാം നല്ലവണ്ണം നിന്നെ എന്‍ പ്രണയമേ
43 സ്വപ്നങ്ങളോടു കൂട്ടു കൂടിയിരുന്നു
വന്നു മറഞ്ഞു പോകും നിറങ്ങളെയറിയിക്കാനായി
ഹൃദയത്തിന്‍ മിടുപ്പുകളൊടു ചോദിക്കു
പ്രണയത്തിന്‍ സത്യമാം നിറമെതാണെന്നു
44 ഈ സ്വരം കേള്‍ക്കുമീശ്വരനോടു
വരം കേട്ട് ഞാന്‍ മരണത്തിനായ്
ഈശ്വരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
ഒക്കെ ഞാന്‍ നല്‍കാം എന്നാല്‍
നിന്റെ ജീവനായി പ്രാര്‍ത്ഥിക്കും
പ്രണയത്തിനോടു ഞാന്‍ എങ്ങിനെ വഞ്ചന കാട്ടും
45 സമ്മതമെന്നു പറയുവാനോരുക്കമല്ലാത്ത നീ
എന്തിനു പ്രണയിക്കുന്നു വെറുതെ
കണ്ണുകളാല്‍ ഒരു പാടു പറഞ്ഞു കഴിഞ്ഞില്ലേ
ഇനി എന്തെ നാവു ചലിക്കാതത്തു സഖേ
46 കേട്ടിട്ടുണ്ട് ഏറെയായി സമയത്തിനോടോപ്പം
വാക്കുകള്‍ മാറുമെന്നും ,വാചാകങ്ങളും
നമ്മളെ വിട്ടകലുമെന്നും പക്ഷെ നീ
മാറുകയില്ലന്നു എനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്‌
അതല്ലോ നമ്മുടെ പ്രണയത്തിന്‍ ആധാരം
47 ചഷകങ്ങളുടെ എണ്ണമെറിയാലും
രാത്രി കഴിയുമ്പോള്‍ ലഹരിയണയും
നിന്‍ കണ്ണുകളിലുടെ നിഴലിക്കുമാലഹരിയെന്നെ
മദോന്മത്തനാക്കി അന്ധനാക്കി മാറ്റുന്നുവല്ലോ ,പ്രണയമേ ?!!
48 ഹോ ജീവിതം തന്നെ എത്രയോ
ഹൃദയഹാരിയാണ് ,സ്നേഹം
അതും വെറും ഓര്‍മ്മകളല്ലേ
ആ ഓര്‍മ്മകളില്‍ നീയില്ലെങ്കില്‍
ഞാനുമില്ലല്ലോ പ്രണയമേ
49 ഞാന്‍ മാത്രമേ നിന്നെ ആഗ്രഹിക്കുന്നുയെന്നു
ഒരു വേള വിചാരിച്ചിരുന്നുള്ളു പക്ഷെ നിന്നെ
കാംക്ഷിക്കുവാന്‍ ഏറെ പേരുണ്ടല്ലോ
മനസ്സു മന്ത്രിച്ചു ദൈവത്തിനോട്
പരാതി പറയാമെന്നു ,എന്നാല്‍ അദ്ദേഹവും
നിന്നെ ആഗ്രഹിക്കുന്നുവല്ലോ പ്രണയമേ ?!!
50 എപ്പോഴൊക്കെ നിന്നോടു അടുക്കുവാനാഗ്രഹിച്ചിരുന്നുവോ
അപ്പോഴൊക്കെ എന്റെ കാലുകളില്‍ ചങ്ങലയുടെ ബന്ധനം
അനുഭവപ്പെട്ടു കൊണ്ടിരുന്നു ,വീണു കണ്ണുനീര്‍ വാര്‍ക്കുമ്പോഴും
ഓരോ കണ്ണുനീര്‍കണങ്ങളിലും നിന്റെ രൂപം തെളിഞ്ഞു കണ്ടിരുന്നു ,പ്രണയമേ !!
51 ഹൃദയ ബന്ധങ്ങളൊക്കെ വിചിത്രം തന്നെ
ദൂരെയാണെങ്കിലും അടുത്തു തന്നെയെന്നു തോന്നും
എന്നാല്‍ നിന്നെ നിത്യം കാണുന്നവര്‍ എത്ര
ഭാഗ്യവാന്മാരാണല്ലോ പ്രണയമേ !!
52 മുഖത്തു ചിരി പടരുമ്പോഴും
കണ്ണുകളില്‍ തിളക്കമേറും
എപ്പോള്‍ നീ എന്റെതാണെന്ന്
നീ പറയുമ്പോള്‍ ,ഞാന്‍ എത്ര
ധന്യനായി നെഞ്ചു വിരിച്ചു നില്‍ക്കുന്നത്
കണ്ടു നിര്‍വൃതിയടയാറില്ലേ പ്രണയമേ
53 ജീവിതം ഒരു ആശ്വാസമെന്നോണമായി മാറിയിയിരുന്നു
ദുഃഖ കടലിലാഴ്ന്നു ഇരിക്കുന്നുവല്ലോ ,നീയില്ലാതെ പറ്റില്ല
ഇത് ഒരു പതിവായിരിക്കുന്നു ,അപേക്ഷയാണ് എന്റെ
ഉപേക്ഷ വിചാരിക്കാതെ തിരികെ വരൂ പ്രണയമേ
54 ലവണ രസമാര്‍ന്ന തുള്ളികളടര്‍ന്നു വീണുയെന്‍
കണ്ണുകളില്‍ നിന്ന് ഇപ്പോള്‍ ,എന്താണ് നീ എന്നെ
ഓര്‍ക്കുകയായിരുന്നോ ,കണ്ടിട്ടു കാലമേറെയായല്ലോ
എനിക്ക് തോന്നുന്നു ഇന്നലെ കണ്ടതു പോലെ
ഓര്‍മ്മകളൊക്കെ എന്തെ എന്നെ വിട്ടകലാത്തത്, പ്രണയമേ ?!!
55 പകലുമറഞ്ഞു സന്ധ്യയും മങ്ങി
രാത്രി വന്നഞ്ഞു ഹൃദയം മിടിച്ചു വീണ്ടും
നിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു
കണ്ണുകളറിഞ്ഞു ആ കുളിര്‍ തെന്നലിനെ
അവന്റെ സാമീപ്യം നുകര്‍ന്ന് തന്നു പ്രണയമേ
56 മിഴികള്‍ തുളുമ്പുന്നു നിന്‍ ഓര്‍മ്മകളാല്‍
എന്നിലെ ഓരോ ശ്വസനിശ്വാസങ്ങളും
നിന്‍ സാമീപ്യത്തിനായി വെമ്പുന്നു
മരണമെന്ന സത്യമത് വരാതെ പോകയില്ലല്ലോ
എങ്കിലും നിന്‍ വിരഹ തീയിലിന്നു
എത്ര മാനവര്‍ മരണം വരിക്കുന്നു ,പ്രണയമേ ?!!
57 ആഗ്രങ്ങളാളല്ല വിരഹത്തെയാണ് ഭയപ്പെടുന്നത്
സ്നേഹത്തിനോടല്ല വിദ്വേഷത്തോടാണ് ഭയം
തമ്മില്‍ കണ്ടു മുട്ടുകയെന്നതല്ലേ ആഗ്രഹം
എന്നാല്‍ കണ്ടുയകലണമെല്ലോ എന്ന്
ഓര്‍ത്താണ് ഭയം ,പ്രണയമേ !!
58 പ്രേമമേറും , വിട്ടകലുമ്പോളായി
കരയുമെന്നാല്‍ ഒരു തുള്ളി കണ്ണ് നീര്‍ വീഴുകയില്ല
എന്നാലാരും നിന്നെ സ്മരിച്ചില്ലയെങ്കില്‍ എന്നെ ഓര്‍ക്കുക
ആകാശത്തിലായാലും ഞാന്‍ എത്താം നിനക്കായി പ്രണയമേ !!
59 എന്ത് ഞാന്‍ ആവിശ്യ പ്പെടും ദൈവത്തിനോട്
നിന്നെ കിട്ടിയതിനു ശേഷവും ,ആര്‍ക്കായി വഴി കണ്ണുമായി
കാത്തിരിക്കണം നീ അരികിലുള്ളപ്പോള്‍ ,എനിക്ക്
മനസ്സിലായി നിന്നെ കിട്ടിയതിനു ശേഷം
എന്തിനാണി ലോകം നിനക്കായി
എല്ലാം ത്വജിക്കുന്നതെന്ന് ,പ്രണയമേ
60 ഹൃദയ നൊമ്പര മേല്‍പ്പിക്കാന്‍
എനിക്ക് ഒട്ടുമേ അറിയില്ല
വേദനിപ്പിക്കാറില്ല ഒരിക്കലാരെയും
വിശ്വസിക്കുക ഇല്ല ഞാന്‍ വഞ്ചിക്കില്ല
ഹൃദയത്തില്‍ കുടിയിരുത്തി കഴിഞ്ഞാല്‍
ഒരിക്കലും മറക്കില്ല നിന്നെ പ്രണയമേ
61 നീ വരുമ്പോള്‍ ചുണ്ടുകളില്‍ മൗനവും
കണ്ണുകളില്‍ നിഴലിക്കുന്ന ഇംഗിതത്താല്‍
എന്നിലെ എന്നെ തന്നെയും നീ അപഹരിച്ചു
നടന്നകലുന്നുവോ ,പ്രണയമേ !!
62 എന്നെ ഇത്രയം പ്രേമിക്കരുതെ
ലോകം മുഴുവനും അറിയപ്പെടും
വഞ്ചന ഒട്ടുമെ കാട്ടല്ലേ എന്നോടു
ഞാന്‍ ഈ ലോകത്തെ തന്നെ
വിട്ടകലാന്‍ കാരണമാക്കല്ലേ പ്രണയമേ
63 അല്‍പ്പം നിന്റെ വാക്കിനാലും
ചാറ്റ മഴയാലും ലഹരിയേറുന്നുണ്ട്
എന്നെ വെറുതെ മദ്യപാനിയായി
മുദ്രകുത്തരുതെ ,നിന്നെ ആദ്യമായി
കണ്ടതിനു ശേഷമാണ് ഈ ഹൃദയത്തില്‍
തോന്നലുകളെറിയത് ,പ്രണയമേ !!
64 ഈ കണ്ണുകളാണ് നിന്റെ ഏക പരിചയമെനിക്ക്
നിന്റെ മന്ദഹാസമാണ് എനിക്ക് ഏക അഭിമാനം
നീ നിന്നെ തന്നെ സൂക്ഷിച്ചു കൊള്ളണേ
എന്തെന്നാല്‍ നിന്റെ ശ്വാസനിശ്വാസമാണ്
എന്റെ ജീവിതം പ്രണയമേ !!
65 സൂര്യന്‍ അടുക്കല്‍ ഉണ്ടെങ്കിലോ ,ഇല്ലെങ്കിലോ ,
വെളിച്ചമെപ്പോഴും നിന്റെ കൂടെ ഉണ്ടാകുമല്ലോ
ചന്ദ്രന്‍ അടുക്കല്‍ ഉണ്ടെങ്കിലോ ,ഇല്ലെങ്കിലോ ,
നിലാവ് എപ്പോഴും നിന്റെ അരികിലുണ്ടാവുമല്ലോ
അത് പോലെ നീ അരികിലുണ്ടെങ്കിലോയില്ലെങ്കിലോ
നിന്റെ ഓര്‍മ്മകലെപ്പോഴും എന്‍ അരികിലുണ്ടാവുമല്ലോ ,പ്രണയമേ
66 പരിഭവമോ പിണക്കമോ നിന്നോടുണ്ടായാലും
ഈ ദയാ വായിപ്പുകളെപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കും
നിന്നോടോയി ,ഒരു അപേക്ഷയെ ഉള്ളുയെനിക്ക്
പരിഭവം അല്‍പ്പം എനിക്ക് നിന്നോടു തോന്നിയാലും
നീ എന്നോടു പിണങ്ങല്ലേ ,പ്രണയമേ !!
67 ഏതു ഭാഷയിലേക്ക് പരിവര്‍ത്തനം
നടത്തിയാലും എനിക്ക് പറയുവാനുള്ളത്
ഒന്ന് മാത്രമേ ഉള്ളു എന്റെ ഹൃദയത്തിന്റെ ഭാഷ
അത് നമ്മുക്ക് ഇരുവര്‍ക്കുമറിയാവുന്നതല്ലേ,പ്രണയമേ
68 പ്രേമത്തിന്റെ പേരില്‍ വഞ്ചിക്കരുതെ
പ്രണയത്തിനു കണ്ണുനീര്‍ സമ്മാനിക്കരുതെ
മനസ്സു കൊണ്ട് നോവിക്കല്ലേ ,ആര്‍ക്കുമിങ്ങനത്തെ
അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കരുതെ ,എന്‍ പ്രണയമേ
69 കണ്ണുകളില്‍ ആഗ്രഹങ്ങളുമായി നടക്കുമ്പോള്‍
എല്ലാവരുടെയും ഉറക്കം കെടുത്താറുണ്ട്
എപ്പോഴാണോ നീ കണ്‍പോളകള്‍ ഉറങ്ങുവാനായി
ചിമ്മിക്കുന്നുവോ അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍മ്മിക്കാന്‍
തുടങ്ങിയെന്നു അറിയുക പ്രണയമേ
70 പാടുവാന്‍ കഴിഞ്ഞാല്‍ നിന്നെ കുറിച്ചുള്ള
ഗീതകങ്ങളൊക്കെ എവിടെ നിന്നും
ശ്രുതിയും താളവും ചേക്കും , എളുപ്പമാണ്
ചന്ദ്രനേയും നഷ്ത്രങ്ങളെയും കുറിച്ച് സ്തുതി പാടാന്‍
നിന്നെ കുറിച്ച് വര്‍ണ്ണിക്കാന്‍ വരികള്‍ക്കായി
എവിടെ പോയി തേടും പ്രണയമേ
71 അല്ലയോ ജീവിതമേ നീയെന്നോടു ഇങ്ങനെ
വഞ്ചന കാട്ടാതെ ,ഞാന്‍ ജീവിച്ചിരിക്കാന്‍
ഈ പ്രാര്‍ത്ഥനകളൊക്കെ ചെയ്യാതെ ....
ചിലര്‍ വഞ്ചിതരാണ് നിനക്ക് അസൂയതോന്നു അല്ലെ
ഈ കാറ്റ് പോലും അവരെ തഴുകാതെ
കടന്നയകലുന്നു വല്ലോ ,പ്രണയമേ
72 മാലോകര്‍ പറയും ഇത്രയതികം പ്രണയിക്കരുതെയെന്നു
അത് ലഹരിയായ് തലയ്ക്കു പിടിക്കുമെന്ന് .....!!
എന്നാല്‍ ഞാന്‍ പറയുന്നു പ്രണയം കൊണ്ട് പൊതിയു
കല്ലുപോലെയുള്ള കഠിനമാര്‍ന്ന ഹൃദയവും
പ്രണയാതുരമായി മാറട്ടെ എന്നും
73 തേടുകയാണിനിയും കണ്ട് എത്താനാകട്ടെ ആരെയെങ്കിലും
എന്നെ പോലെ നിന്നെ ആഗ്രഹിക്കുന്നവരാകട്ടെ
തീര്‍ച്ചയായിട്ടും പ്രണയത്താല്‍ നോക്കട്ടെ നിന്നെയെന്നാല്‍
എന്നെ പോലെ അകകണ്ണുകള്‍ അവര്‍ക്കും ഉണ്ടാകുമോ, പ്രണയമേ ?!!
74 രാത്രിയില്‍ രാത്രിക്കായി സമ്മാനം കൊടുക്കുമോ
ഹൃദയത്തിനു സ്വാന്ത്വനത്തിന്‍ സമ്മാനം കൊടുക്കാനാകുമോ
ഞാന്‍ നിനക്കായി ചന്ദ്രനെയും കൊണ്ടു തരാം
എന്നാല്‍ ചന്ദ്രനു നിലാവ് സമ്മാനമായി നല്‍കുവാനാകുമോ ,പ്രണയമേ ?!!
75 ആഗ്രഹങ്ങളെറെയില്ല എങ്കിലും
പൂര്‍ണ്ണമാകുമോ ജീവിതം
നിന്റെ നിറസാന്നിധ്യമില്ലാതെ ,പ്രണയമേ ?!!
76 നിന്റെ കൂടെ ജീവിക്കുവാന്‍ ആഗ്രഹമേറെയായിരിക്കുന്നു
പരിഭവം കേവലം നിന്റെ മൗനം മാത്രമാണ്‌
അതിലും ഉപരിയായി എന്ത്‌ എങ്കിലുമുണ്ടോ
നിന്റെ വരവിനായ് കാത്തിരിക്കുന്നു പ്രണയമേ !!
77 ഒരിക്കലും നഷ്ടമാക്കാത്ത
ഏകാന്തതയുടെ ഓര്‍മ്മകളില്‍
മുങ്ങി നടക്കാനാഗ്രഹമില്ലെങ്കിലും
പൂനിലാവലയില്‍ മറക്കാനാകുമോ
ഉറങ്ങാനാവാതെയകന്ന രാവുകളൊക്കെ ,പ്രണയമേ
78 എല്ലാ സന്ധ്യകളിലും നിനക്കായി
തിരിതെളിച്ചു ചിരാഗങ്ങലുമായി
കാറ്റിനോട് പന്തയം കെട്ടി
എവിടെയായിരുന്നാലും എനിക്കായി
ഉടുവഴികളും താണ്ടി വരികില്ലേ
പൂവു വിരിച്ചു പരവതാനി തീര്‍ത്ത്‌ കാവല്‍
നില്‍ക്കുന്നു ഞാന്‍ ,നീ വരികയില്ലേ പ്രണയമേ
79 എന്റെ പേനാതുമ്പുകളിലുടെ
എത്രയോ തവണ പിണക്കങ്ങളും
ഇണക്കങ്ങളും പങ്കുവച്ചില്ലേ ഇനിയെന്നാണ്
നാം തമ്മിലൊന്നു അറിയുക
കാലങ്ങള്‍ പിന്നിട്ടു നമ്മളെ ശബ്ദത്തിലുടെ
അടുപ്പിച്ചു പിന്നെ ഇപ്പോള്‍ തമ്മില്‍ നിഴലെന്നോണം
കണ്ടു കണ്ണാടി ചില്ലിലുടെയെന്നപോല്‍
എന്നാല്‍ ഇനി എന്നാണു ഒന്ന് നേരില്‍ കാണുക
അതിനു ഇനി എന്താണു തടസ്സമിത്ര ,പറയു പ്രണയമേ ?!!
80 ഒരു മിടിക്കുന്ന ഹൃദയവും
ചിരിക്കുന്ന മുഖവും
വിടരുന്ന മിഴികളും
സ്വപ്നത്തില്‍ വന്നു
ഒപ്പമെന്നെയും വിഴുങ്ങി
കടന്നകന്നതും ,നീയോ പ്രണയമേ ?!!
81 നിന്നെ സ്വന്തമാക്കുക എന്ന വിചാരമേ ഉണ്ടായിരുന്നു
അല്ലാതെ ഒരു ദുരാഗ്രഹങ്ങളും മനസ്സിലില്ലായിരുന്നു
പരാതി ഒന്ന് മാത്രമേ ഉള്ളു ഉടയതമ്പുരാനോട്
എന്തിനു സൗന്ദര്യമിത്രയും നല്‍കിയനുഗ്രഹിച്ചു
നിനക്ക് മാത്രമായി പ്രണയമേ ?!!!
82 നിന്നെ സൃക്ഷ്ടിക്കാനെത്ര ദിനരാത്രങ്ങളും
മാസങ്ങളും വര്‍ഷങ്ങളുമെത്ര എടുത്തിരിക്കുമോ
ഒരാ തവണയും കുറവുകളൊക്കെ മാറ്റി മോടിവരുത്തി
സ്വര്‍ഗ്ഗത്തില്‍ തന്നെ കുടിയിരുത്തിയിരിക്കും
പക്ഷെ ദൈവത്തിനു ഒടുവില്‍ എന്നെ ഓര്‍മ്മ
വന്നിരുന്നതിനാല്‍ എന്റെ ഭാഗ്യമല്ലേ നീ ഇന്ന്
എന്നോടോപ്പമിന്നു ഇങ്ങനെ പ്രണയമേ
83 മിഴികളില്‍ നിന്നും തുടങ്ങുമി
ഹൃദയത്തിലേക്ക് ചേക്കേറുമ്പോഴേക്കും
സ്ഥലകാലമില്ലാതെ ചിന്തകളിലാഴ്ത്തി
എന്തിനും ഒരുക്കുന്ന കരുത്തിനെ
നിന്റെ പേരല്ലാതെ എന്ത് വിളിക്കും പ്രണയമേ
84 ഏകാന്തതകളില്‍ നിന്റെ ഓര്‍മ്മകളില്‍
മനസ്സ് വേദനയുടെ ആഴങ്ങള്‍ തേടുമ്പോഴും
എന്നെ തിരയരുതെ ഈ ലോകത്തിന്‍ തിരക്കില്‍
ഞാന്‍ ഇപ്പോഴും നിന്റെ നിഴലായിത്തന്നെ
ഉണ്ടായിരിക്കുമല്ലോ പ്രണയമേ
85 സ്നേഹിക്കുക അത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല
ലോകം മുഴുവനും നിനക്കായ് പരതുന്നതും
സമയാസമയത്ത് നിന്‍ ഓര്‍മ്മകളെപ്പോഴാണ്
മിഴി നിറക്കുന്നത് എന്ന് അറിയില്ലല്ലോ പ്രണയമേ
86 നീ ചിരിക്കുന്നതും കരയുന്നതുമെനിക്കായി
ഒരു പ്രവിശ്യമെങ്കിലും പിണങ്ങി നോക്കുക അപ്പോഴറിയാം
ഞാന്‍ എന്തെല്ലാം ചെയ്യും നിനക്കായി പ്രണയമേ
87 പൂമൊട്ടു വിടരും പോലെ
പുഞ്ചിരി മായാത്ത സൂനമായി
പിറന്നതല്ലേയെനിക്കായ്
ജീവിതവനികളില്‍ ,പ്രണയമേ
88 വര്ഷമായ് നിന്‍ കണ്ണീരും
വസന്തമായ് നിന്‍ ചിരിയും
ശിശിരമായ് നിന്‍ സാമീപ്യം
ഹേമന്തമായ് നിന്‍ നിഴലും
എനിക്കായ് മാറിയല്ലോ, പ്രണയമേ
89 മാനം പെയ്യും പോല്‍ ആഹളാദവും
ഇലപൊഴിയും പോല്‍ ദുഃഖവും
മഞ്ഞു നിറയും പോല്‍ നിദ്രയും
ഉഷ്ണം പോല്‍ സ്വേദകണവും
നീയേകിയല്ലോ പ്രണയമേ
90 നിന്‍ ഗാനം കുയില്‍ പോല്‍
നിന്‍ നടനം മയില്‍ പോല്‍
നിന്‍ മൊഴി മൈന പോല്‍
നിന്‍ പരിഭവം കാകന്‍ പോല്‍
അറിയുന്നു ഞാന്‍ പ്രണയമേ
91 ദുനിയാവ് ഉറക്കമെന്നതു
എന്തിനെയാണോ പറയുന്നത്
എന്ന് അറിയുകയില്ലല്ലോ
കണ്ണുകളൊക്കെ ഞാനും അടക്കാറുള്ള -
താണെങ്കിലും അത് കിനാവില്‍
നിന്നെ കാണാമെന്നു കരുതിയാല്ലോ പ്രണയമേ
92 ഓര്‍മ്മകളുമായ് സന്ധ്യകള്‍ കൂടണയുമ്പോള്‍
കാത്തിരിക്കുന്നിതാ ഓര്‍മ്മകള്‍
വീണ്ടുമൊരു സായന്തനത്തിനായ്
ഒപ്പം നീയും കൂടണയുക പ്രണയമേ
93 എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍
കേട്ടറിഞ്ഞ് അടുത്തതല്ലേ നീ
എന്‍ വേദനകളിലും ചിരിക്കാന്‍
പഠിപ്പിച്ചുവോ നീ ,പ്രണയമേ
94 നിന്‍ മുഖശ്രീയാലിന്നു ഈറനായ്
ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ
നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍
ഈശ്വരനും മാറിടുന്നു , പ്രണമേ
95 ആ ദിനങ്ങളും ദിനങ്ങളല്ല
ആ രാത്രിയും രാത്രിയല്ല
ആ നിമിഷവും നിമിഷമല്ല
ഓര്‍മ്മകളെല്ലാം നിശ്ചലമാകുമ്പോള്‍
മരണമേ നീയാരാണ് എന്നിലെ
പ്രണയത്തെ മായ്ചെടുക്കാന്‍...
96 ചെറിയ പെരുന്നാള് ദിനം
നിന്നെ ദര്‍ശിക്കും മാത്രയില്‍
അമ്പിളിക്കല എന്നു ചൊല്ലി
നോമ്പ് വീടും മാനുഷ്യരെല്ലാം
പടച്ചവന്‍ കോപത്താല്‍ നിന്‍
മുഖാംബുജം അമാവാസി തന്‍
ഇരുളാക്കി മാറ്റിടും , പ്രണയമേ
97 ചുണ്ടുകള്‍ മൗനം പൂണ്ടപ്പോള്‍
കണ്ണുകള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയല്ലോ
ഇങ്ങിനെയല്ലേ എന്നിലേക്ക്‌ നീ കൂടുകുട്ടുന്നതും
നിന്‍ ഓര്‍മ്മകളില്‍ മുഴുകിയിരിക്കുമ്പോള്‍
അറിയില്ല എപ്പോഴാണ് പകല്‍ രാത്രിയാകുന്നത്
രാത്രി പകലായി മാറുന്നതും പ്രണയമേ
98 കണ്ണുകള്‍ക്കുള്ളില്‍ നിറയുന്നവരെ ഓര്‍ക്കാറില്ല
ഹൃദയത്തില്‍ ഇടം തേടിവരുമായി മിണ്ടാറില്ല
എന്റെ മനസ്സിലും ശരീരത്തിലും നീ മാത്രം നിറയുന്നുവല്ലോ
പിന്നെ എന്തിനു നീ വന്നില്ല എന്ന്
പരാതി പറയുന്നതെങ്ങിനെ പ്രണയമേ ?!!
99 കണ്ണുകളുടെ ആഴമളക്കാനാവില്ലല്ലോ
ഉണ്ടായിരിക്കാമറിവു എന്നാലറിയില്ലല്ലോ
എന്റെ ഹൃദയത്തിന്‍ ഭാഷ ഞാനെങ്ങിനെ പറയും
നീയില്ലാതെ ജീവിതമില്ലായെന്‍ പ്രണയമേ
100 നിന്റെ ഓര്‍മ്മകളാല്‍ നിറഞ്ഞു എന്‍
ഹൃദയചഷകത്തിലായ് എന്നാലും
ലഹരിയായ് നുരഞ്ഞു പതയുന്നു
നീ കിനാവിലും നിനവിലുമായ് പ്രണയമേ
101 ഈ നൂറ്റിയൊന്നു ഇതളുകളുള്ള
പുഷ്പത്തിന്‍ കൊഴിയാത്ത
വാടാത്ത ഇതളുകളല്ലോ നീ പ്രണയമേ
നിന്നെ ചൂടാത്തവർ എത്ര ഹതഭാഗ്യർ അല്ലയോ പ്രണയമേ !!
ജി ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “