അവളെന്നെ അവൾ
ഞാനുമെന്റെ മൗനവും കലാപത്തിലാണ്
ഞാനറിയാതെ എന്റെ വാക്കുകൾ വിതുമ്പി
നിന്റെ ചിന്തകളെകാകിയാമൊരു പക്ഷിയായ്
നിശബ്ദതയുടെ പ്രത്യാശയാം ചില്ലകളിൽ ചേക്കേറി
എന്റെ വാക്കുകൾ നിന്റെ ചുണ്ടുകളുടെ
എതിരില്ലാ ലാളനത്തിനായ് കാത്തു നിന്നു
നിന്റെ ലാവണരസം നിറഞ്ഞ സ്പർശനം
നിണം വാർന്ന എന്നിൽ ജീവൻ നൽകിയത് പോൽ
ഗഗനം സാക്ഷിയായ് ഗാനം നിറയുന്ന വീചികളിൽ
ഗന്ധം നുള്ളിയെടുക്കുന്നു പൂവിനെ നോവിക്കാതെ
എല്ലാമറിഞ്ഞു പുഞ്ചിരിച്ചു നിന്ന നിലാവ് യാത്രയായി
എവിടെ നിന്നോ ഒരു വിളിയാലേ പുലരി ഉണർത്തി
ഒപ്പമുണർന്നു മുകർന്നു വിരൽത്തുമ്പിൽ അവൾ
ഒഴിയാതെയെന്റെ ആശ്വാസ വിശ്വാസമായ് കവിത .....!!
Comments