പുനർജനിയായ് ..!!
മനസ്സിന്റെ അകത്തളങ്ങളിലെവിടേയോ
മണ്ണിൽ മുളക്കുമങ്കുരം പോലെ ചിന്ത വളർന്നു
പൂവിട്ടു കായിട്ടു വീണ്ടും തുടർന്നു അനന്തം
അനർവചനീയം അപാരം മൗനാനുവാദം
ജന്മജന്മാന്തര ഗമനം എവിടേയോ വീണ്ടും
മുളക്കുന്ന വിത്തുകൾ വിരളം തരളിതം
തനുവാകെ തിമിലകൊട്ടി ആഘോഷങ്ങൾ
തണലേകി താങ്ങേകി തമസിലേക്കോയറില്ല
തപം ചെയ്യുന്നു താപമേറിയയീ പ്രക്രീയ
വമിക്കുന്നു ദൈവം ദേഹത്തിൽ എന്നിൽ
സ്വരം ഇത് കേൾപ്പിക്കുന്നൊരീശ്വരൻ
പരം വൈഭവം ഇവിടെ എവിടെ എന്ന്
തേടുന്നു വഴിത്താരകൾ വിപനങ്ങൾ താണ്ടി
വിപത്തുക്കൾ അറിഞ്ഞു നിണമൊഴുക്കി
പിണമാകുമ്പോൾ എവിയാ ബീജങ്ങൾ
വികാരങ്ങൾ വിചാരങ്ങൾ അലിയുന്നു
ചോദ്യത്തിന് ഉത്തരമില്ലാതെ ഏകം
അനേകം അനവദ്യതയിൽ അമരുന്നു
ആനന്ദം പരമാനന്ദം മനനം ചെയ്യുകിൽ
ജീവന ദോലനം തുടരുന്നു അനന്തം അജ്ഞാതം
വിരാട വൃക്ഷത്തിന് തണലിൽ വെമ്പുന്നൊരു
ചിന്താ ധാരയിൽ വിരിയാൻ വിതുമ്പുന്നൊരു
ശാന്തിതൻ ആധാരമണയാതെ കത്തുന്നു
മുളപൊന്തുന്നു മുള കരുത്തിൽ അതിജീവനം
എവിടെയൊക്കയോ മനസ്സു ചിന്തകളിൽ
അവസാനമില്ലാത്ത യാത്ര ഒടുങ്ങുന്നൊരു
ബീജമായ് കാത്തുകഴിയുന്നു പുനർജനിയായ് ..!!
ജീ ആർ കവിയൂർ
10.09.2019 .
Comments