ഒരുനോക്കുകാണാൻ
ഒരുനോക്കുകാണാൻ
നിറമിഴികളിൽ നിറക്കാൻ
നിന്നരികിൽ വന്നു കണ്ണാ .......
ആടും തിരുമുടിയിലെപ്പീലിത്തുണ്ടും
മഞ്ഞപൊൻ പട്ടുടുത്ത മേനിയും
തൃക്കയ്യിലെ വെണ്ണയും
കണ്ണിലെ കുസൃതിയും
കാലിലെ ചിലമ്പൊലിയും
കാണാൻ മനകണ്ണിനു കൗതുകം
ഒരുനോക്കുകാണാൻ
നിറമിഴികളിൽ നിറക്കാൻ
നിന്നരികിൽ വന്നു കണ്ണാ .......
പാടുന്നു മാനസം
പദമലരുകളിൽ വിരിഞ്ഞു
പൊഴിയാത്ത നിൻ പുഞ്ചിരി
പൊള്ളയാം മെൻ പാഴ്മുളം തണ്ടിൽ
പൊഴിക്കണേ നിൻ നാമം നിത്യവും
പാലാഴിയിൽ വാഴും വാസുദേവാ
ഒരുനോക്കുകാണാൻ
നിറമിഴികളിൽ നിറക്കാൻ
നിന്നരികിൽ വന്നു കണ്ണാ .......
അടിമലരിണകളിൽ അവിടുന്നു മാത്രം
ആഴങ്ങൾ തേടുന്ന മനസ്സിൽ നീ കണ്ണാ
അല്ലലില്ലാതെ തണലൊരുക്കി
അകലാതെ അരികിൽ നിർത്തണേ
അണയാതെ അകറ്റാതെ കാക്കണേ
ഒരുനോക്കുകാണാൻ
നിറമിഴികളിൽ നിറക്കാൻ
നിന്നരികിൽ വന്നു കണ്ണാ .......
ജീ ആർ കവിയൂർ
18 .09.2019 .
Comments