പരിവേദനം

പരിവേദനം 

പാണന്റെ പ്രാണനാം പദങ്ങൾക്ക് കാതോർത്ത്
പാടാൻ മറന്നൊരു പാട്ടിന്റെ ഈരടികളിൽ
പലവുരു നേർത്തു പോയൊരു ഒറ്റക്കമ്പിയുടെ
പരിദേവനങ്ങളൊക്കെ പൊലിഞ്ഞു പോവാതെ
പാഴ്മുളം തണ്ടെറ്റുപാടുന്നത് കേട്ടിട്ടാശ്വാസം

പുണ്യപാപങ്ങൾ ചുമലിലേറ്റി നടന്നിട്ടു പയ്യെ
പിതൃക്കൾക്ക് പിണ്ഡതർപ്പണ നടത്താതെയാട്ടി
പായിക്കുന്നിതാ കാകനും,പിന്നെ വേണ്ട പടച്ചോറും
പത്രാസും പറഞ്ഞു നടക്കുന്നു പണ്ഡിതരാണെന്നു
പറഞ്ഞു  പടിപറ്റി പയ്യാരമറിയാതെ നടക്കുന്നിന്നു

പിന്നാം പുറങ്ങൾ തോറും അലയുന്നു പേർത്തും
പാരായാതെ വയ്യിനി പറവതിന് പഴമയുടെ
പാൽമണം പോലുമറിയാതെ ചുറ്റുന്നു പലരും
പുള്ളോനുമില്ല പുള്ളവത്തിയുടെ മണ്കുടവുമില്ല
പുലർത്തുവാനില്ലയാ കേട്ടാൽ പുല്ലരിക്കും സംഗീതം
പാമരനുമാസ്വദിക്കും പഴമയുടെ പാട്ടിന്നെവിടെ

പാണന്റെ പ്രാണനാം പദങ്ങൾക്ക് കാതോർത്ത്
പാടാൻ മറന്നൊരു പാട്ടിന്റെ ഈരടികളിൽ
പലവുരു നേർത്തു പോയൊരു ഒറ്റക്കമ്പിയുടെ
പരിദേവനങ്ങളൊക്കെ പൊലിഞ്ഞു പോവാതെ
പാഴ്മുളം തണ്ടെറ്റുപാടുന്നത് കേട്ടിട്ടാശ്വാസം ..!!

ജീ ആർ കവിയൂർ
19  .09.2019 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “